കാണ്ടഹാറിലേക്ക് വിമാനം റാഞ്ചിയ കേസിലെ ഭീകരന്‍ പിടിയില്‍

 


കാണ്ടഹാറിലേക്ക് വിമാനം റാഞ്ചിയ കേസിലെ ഭീകരന്‍ പിടിയില്‍
കാശ്മീര്‍: കാഠ്മണ്ഡുവില്‍ നിന്നു ഡല്‍ഹിക്കു വരികയായിരുന്ന ഐസി-814 ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം 1999 ല്‍ അഫ്ഗാനിസ്ഥാനിലെ കാണ്ടഹാറിലേക്കു റാഞ്ചിയ കേസില്‍ പ്രതിയായ ഭീകരന്‍ മെഹ്‌റാജുദ്ദീന്‍ ദന്ദ് അറസ്റ്റില്‍. ജാവേദ് എന്ന പേരിലും അറിയപ്പെടുന്ന ഇയാള്‍ ജമ്മു കശ്മീരിലെ കിശ്താര്‍ ജില്ലയിലാണ് അറസ്റ്റിലായത്.

ഇന്ത്യ പാക്കിസ്ഥാനു കൈമാറിയ 20 കൊടും ഭീകരരുടെ പട്ടികയിലുള്ളയാളാണ് മെഹ്‌റാജുദ്ദീന്‍ ദന്ദ്. അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിന്റെ അനുയായി സയിദ് സലാഹുദ്ദീന്‍ നേതൃത്വം നല്‍കുന്ന യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ യുജെസി) അംഗം കൂടിയാണിയാള്‍. 1987 ല്‍ സായുധ പരിശീലനത്തിന് സലാഹുദ്ദീനൊപ്പം പാക്ക് അധീന കശ്മീരില്‍ ഇയാള്‍ പോയിട്ടുള്ളതായും സൂചനയുണ്ട്. 25 വര്‍ഷമായി ജമ്മു കശ്മീരിലെ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ ഏര്‍പ്പെട്ടു വരികയാണ്.

വിമാനം റാഞ്ചിയ പാക്കിസ്ഥാന്‍കാര്‍ക്ക് വ്യാജ യാത്രാ രേഖകള്‍ സംഘടിപ്പിച്ചു കൊടുത്തത് ഇയാളായിരുന്നു. 1996ലെ ലജ്പത് നഗര്‍ സ്‌ഫോടന കേസിലും ഇയാള്‍ പ്രതിയാണ്. 25 വര്‍ഷത്തിനിടെ ജമ്മു കശ്മീരില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ അറസറ്റുകളില്‍ ഒന്നാണിതെന്നും പൊലീസ് പറഞ്ഞു. ഇസ്‌ലാമിക് ഫ്രണ്ട്, മുസ്‌ലിം മുജാഹിദ്ദിന്‍, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങി നിരവധി ഭീകരസംഘടനകളുമായി മെഹ്‌റാജുദ്ദീനു ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു.

കാണ്ടഹാര്‍ വിമാനം റാഞ്ചികളെ മോചിപ്പിക്കാന്‍ മുന്‍ കേന്ദ്രമന്ത്രി മുഫ്ത്തി മുഹമ്മദ് സയ്യിദിന്റെ മകള്‍ റൂബിയയെ ഭീകരര്‍ റാഞ്ചിയിരുന്നു. അഞ്ച് ഭീകരരെ വിട്ടുകൊടുത്തശേഷമാണ് റൂബിയ സയ്യിദിനെ മോചിപ്പിച്ചത്. ഇന്ത്യക്ക് ഏറെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ഇത്.

Keywords: Arrest, Militants, Jammu, Kashmir, Pakistan, Flight, Hijacked, National, Mehrajudeen
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia