കേരളത്തിലെ എന്‍ഡോസള്‍ഫാന്‍: കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

 


ന്യൂഡല്‍ഹി: കേരളത്തില്‍ കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാനും അനുബന്ധ വസ്തുക്കളും എന്ത് ചെയ്യണമെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ജൂലൈ 23 നകം റിപോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. എന്‍ഡോസള്‍ഫാന്‍ ഉയര്‍ത്തുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് എല്ലാ ജില്ലകളിലും പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ.്‌ഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയ അധ്യക്ഷനായ ബേഞ്ചാണ് കേസ് പരിഗണിച്ചത്.

Updated 

എന്‍ഡോസള്‍ഫാന്‍ കേസ് സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ കേസ് സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും.വിദഗ്ദ്ധസമിതിയുടെ പഠനത്തില്‍ ഉള്‍പ്പെടുത്തേണ്ട പരിഗണനാ വിഷയങ്ങള്‍ സംബന്ധിച്ച് കോടതി തിങ്കളാഴ്ച ഉത്തരവിറക്കിയേക്കും.എന്‍ഡോസള്‍ഫാന്‍ മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് കേരളത്തിലെ എല്ലാ ജില്ലകളിലും പഠനം നടത്തണമെന്നും അന്താരാഷ്ട്ര തലത്തില്‍ നടന്ന പഠനങ്ങള്‍ ക്രോഡീകരിക്കണമെന്നുമാണ് ഹര്‍ജിക്കാരായ ഡിവൈഎഫ്‌ഐയുടെ ആവശ്യം.

Keywords:  New Delhi, National, Endosulfan, Case, Court
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia