ഗുജറാത്ത് നിയമമന്ത്രി ഭൂപേന്ദ്രസിങ് ചുദാസാമയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കി ഹൈക്കോടതി: മുതിര്‍ന്ന കാബിനറ്റ് അംഗത്തിനെതിരെയുള്ള ഉത്തരവ് ബിജെപി സര്‍ക്കാരിന് കനത്ത തിരിച്ചടി

 


അഹമ്മദാബാദ്: (www.kvartha.com 13.05.2020) ഗുജറാത്തിലെ ബിജെപി മന്ത്രി ഭൂപേന്ദ്രസിങ് ചുദാസാമയുടെ തെരഞ്ഞെടുപ്പ് വിജയം ഗുജറാത്ത് ഹൈക്കോടതി അസാധുവാക്കി. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ചുദാസാമ വോട്ടെണ്ണലില്‍ കൃത്രിമം കാണിച്ചെന്ന പരാതിയിലാണ് ഹൈക്കോടതിയുടെ നടപടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അശ്വിന്‍ റാത്തോഡിന്റെ പരാതിയിയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് പരേഷ് ഉപാധ്യായ തെരഞ്ഞെടുപ്പ് അസാധുവാക്കി ഉത്തരവിറക്കിയത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശങ്ങള്‍ നിരവധി തവണ ലംഘിച്ച ചുദാസാമ നിരവധി അഴിമതി പ്രവര്‍ത്തനങ്ങള്‍ക്കും പങ്കാളിയായിരുന്നെന്നും വോട്ടെണ്ണല്‍ സമയത്താണ് ഇത് കൂടുതലുണ്ടായതെന്നും പരാതിയില്‍ പറയുന്നു.

നിലവില്‍ ഗുജറാത്തിലെ വിജയ് രൂപാനി സര്‍ക്കാരിലെ വിദ്യാഭ്യാസം, നിയമം, നീതി, നിയമ നിര്‍മാണ, പാര്‍ലമെന്ററി കാര്യങ്ങള്‍, മറ്റ് പല വകുപ്പുകള്‍ എന്നിവയുടെ ചുമതലയാണ് ചുദാസാമ വഹിച്ചിരുന്നത്. ധോല്‍ക്ക നിയോജകമണ്ഡലത്തില്‍ നിന്നാണ് ഭൂപേന്ദ്രസിങ വിജയിച്ചത്. 429 പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ നിയമവിരുദ്ധമായി റദ്ദാക്കിയെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവും ചുദാസാമയുടെ എതിര്‍ സ്ഥാനാര്‍ഥിയുമായ അശ്വിന്‍ റാത്തോഡ് ഉന്നയിച്ച വാദങ്ങള്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പരേഷ് ഉപാധ്യായ അംഗീകരിച്ചതായി അഹമ്മദാബാദ് മിറര്‍ റിപോര്‍ട്ട് ചെയ്തു. ഇതോടെ ഇനി ചുദാസാമയ്ക്ക് സുപ്രിംകോടതിയെ സമീപിക്കേണ്ടി വരും. മുതിര്‍ന്ന കാബിനറ്റ് അംഗമായ ഭൂപേന്ദ്രസിങ് ചുദാസാമയ്ക്കെതിരായ ഹൈക്കോടതി വിധി വിജയ് രൂപാണി സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്.

ഗുജറാത്ത് നിയമമന്ത്രി ഭൂപേന്ദ്രസിങ് ചുദാസാമയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കി ഹൈക്കോടതി: മുതിര്‍ന്ന കാബിനറ്റ് അംഗത്തിനെതിരെയുള്ള ഉത്തരവ് ബിജെപി സര്‍ക്കാരിന് കനത്ത തിരിച്ചടി

Keywords:  Ahmedabad, News, National, BJP, High Court, Election, Minister, Bhupendrasinh Chudasama, Gujarat, Bhupendrasinh Chudasama election declared void, says Gujarat 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia