ഡോക്ടര്‍മാരുടെ അശ്രദ്ധമൂലം ഏഴുവയസുകാരന്റെ ലൈംഗികാവയവം നഷ്ട­മായി

 


ഡോക്ടര്‍മാരുടെ അശ്രദ്ധമൂലം ഏഴുവയസുകാരന്റെ ലൈംഗികാവയവം നഷ്ട­മായി
ന്യൂഡല്‍ഹി: ഡോക്ടര്‍മാരുടെ അശ്രദ്ധമൂലം ഏഴുവയസുകാരന്റെ ലൈംഗികാവയവം നഷ്ടമായി. സുന്നത്തിനായി ആള്‍വാറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇമ്രാന്‍ എന്ന ഏഴുവയസുകാരനായ ബാലനാണ് ഗുരുതരാവസ്ഥയില്‍ ജയ്പ്പൂരിലെ ആശുപത്രിയിലു­ള്ളത്. ഈ മാസം പത്തിനാണ് ഇമ്രാനെ ആശുപത്രിയില്‍ പ്രവേശിപ്പി­ച്ചത്.

ശസ്ത്രക്രിയ നടക്കുന്നതിനിടെ രക്തവാര്‍ച്ച തടയാനുള്ള ഉപകരണത്തില്‍ നിന്നും വൈദ്യുതി കുട്ടിയുടെ സ്വകാര്യഭാഗത്തേയ്ക്ക് പ്രവഹിക്കുകയും ഇത് കാര്യമാക്കാതെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്തതുമാണ് കുട്ടിയുടെ നില വഷളാ­യത്. പതിമൂന്നിന് കൂട്ടിയുടെ ആരോഗ്യനില മോശമാണെന്ന് പറഞ്ഞ് കുട്ടിയെ ജയ്പ്പുരിലെ ഒരു സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.

കുട്ടിയുടെ സ്വകാര്യഭാഗത്തെ പരിക്ക് ഗുരുതരമാണെന്നും ആ ഭാഗം നീക്കം ചെയ്യണമെന്നും പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി. കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ആശുപത്രി അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

Keywords: Doctor, Alvar, Hospital, Boy, Month, Jaipur, Electricity, Health, Delhi, Malayalam vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia