മഅദനിയുടെ കാര്യത്തില്‍ കര്‍ണാക സര്‍ക്കാര്‍ നിര്‍ണായക തീരുമാനം കൈകൊള്ളും
Sep 6, 2012, 21:30 IST
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ പ്രതിയായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി. ചെയര്മാന് അബ്ദുല്‍ നാസര്‍ മഅദനിയുടെ കാര്യത്തില്‍ നിര്‍ണായക തീരുമാനം ഉടന്‍ ഉണ്ടാകും. മഅദനിയുടെ ജയില്‍ ജീവിതത്തിന്റെയും ചികില്‍സയുടെയും കാര്യത്തില്‍ കര്‍ണാടക സര്‍ക്കാരും പ്രത്യേക അന്വേഷണ സംഘവുമാണ് തീരുമാനമെടുക്കുക.
മഅദനി ബാംഗ്ലൂര്‍ ജയിലിലായിട്ട് രണ്ടുവര്‍ഷം കഴിഞ്ഞു. വലതുകണ്ണിന്റെ കാഴ്ച പൂര്‍ണമായും, ഇടതുകണ്ണിന്റേത് ഭാഗികമായും നഷ്ടപ്പെട്ട നിലയിലാണ് മഅദനി. കേസിന്റെ വിചാരണ തുടങ്ങിയെങ്കിലും തുടര്‍ചയായി അതു നടക്കാത്തതുകൊണ്ട് നടപടികള്‍ പൂര്‍ത്തിയാകാന്‍ വൈകുമെന്നതാണ് സ്ഥിതി.
കേരളത്തിലേക്ക് മടങ്ങാന്‍ കഴിയുന്ന തരത്തിലുള്ള ജാമ്യം ലഭിച്ചില്ലെങ്കിലും ബാംഗ്ലൂരില്‍ തന്നെ വിദഗ്ദ്ധ ചികില്‍സ ലഭിക്കാന്‍ സഹായിക്കുന്ന വിധം സോപാധിക ജാമ്യമെങ്കിലും ലഭിക്കുമെന്നാണ് മഅദനിയുടെ കുടുംബവും പി.ഡി.പി.യും പ്രതീക്ഷിക്കുന്നത്. സ്ഫോടന കേസ് വിചാരണയ്ക്ക് രൂപീകരിച്ച പ്രത്യേക കോടതി മഅദനിയുടെ ജാമ്യാപേക്ഷയില്‍ ഉടന്‍ വിധിപറയും. ഈമാസം മൂന്നിനും കഴിഞ്ഞ മാസം 27 നും പരിഗണിച്ച ജാമ്യാപേക്ഷ വിധിപറയാന്‍ മാറ്റിവെച്ചിരിക്കുകയാണ്. മഅദനിയുടെ കുടുംബവും പാര്‍ട്ടീ നേതൃത്വവും മുന്‍പത്തേക്കാളൊക്കെ വലിയ പ്രതീക്ഷയോടെയാണ് ഇത്തവണത്തെ വിധിയെ കാത്തിരിക്കുന്നത്.
ജാമ്യം ലഭിക്കാന്‍ സാധ്യത ഏറെയാണെന്നവര് പറയുന്നു. മഅദനിയുടെ അതീവ മോശമായ ആരോഗ്യ സ്ഥിതിയും കര്‍ണാടകയിലെ ഭരണമാറ്റവുമാണ് ഇതിനു കാരണം. ബി.ജെ.പി. തന്നെയാണ് ഭരിക്കുന്നതെങ്കിലും മുന്‍ മുഖ്യമന്ത്രിമാരായ ബി.എസ്. യെദ്യൂരപ്പയെയും സദാനന്ദ ഗൗഡയെയും അപേക്ഷിച്ച് മൃദു നിലപാടുകളുള്ള ആളാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ എന്നാണ് കണക്കു കൂട്ടല്‍. ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ മുമ്പത്തെപ്പോലെത്തന്നെ പ്രോസിക്യൂഷന് ഇത്തവണയും ശക്തമായിത്തന്നെ എതിര്‍ത്തിരുന്നു. എങ്കിലും മഅദനിയുടെ ആരോഗ്യസ്ഥിതി നേരിട്ട് പലതവണയായി അറിയാവുന്ന കോടതി മഅദനിക്ക് ജാമ്യം നല്‍കുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി പി.ഡി.പി.ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പ്രതീക്ഷ പ്രകടിപ്പിച്ചു.
മഅദനിയുടെ ജാമ്യം ഉറപ്പാക്കാനുള്ള അവസാനവട്ട ശ്രമം എന്ന നിലയില്‍ ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരെ കൊണ്ട് ചൊവ്വാഴ്ച ജഗദീഷ് ഷെട്ടാര്‍ക്ക് കത്ത് അയപ്പിച്ചിട്ടുണ്ട്. മഅദനിയുടെ ദയനീയസ്ഥിതി മനസ്സിലാക്കിയാണ് കൃഷ്ണയ്യരുടെ ഇടപെടല്‍. മഅദനി ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന യാതനകള്‍ മനുഷ്യത്വ രഹിതവും അനീതിപൂര്ണവുമാണെന്ന് ഒരു മുന്‍ സുപ്രീംകോടതി ജഡ്ജിയുടെ ഉത്തരവാദിത്വത്തോടെ താന്‍ പറയുന്നതായി കത്തില്‍ കൃഷ്ണയ്യര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗൗതമ ബുദ്ധന്റെയും അശോകന്റെയും മഹാത്മാഗാന്ധിയുടെയും സാംസ്ക്കാരിക മനോധര്‍മം അനുസരിച്ച് ഭരിക്കേണ്ട ഭരണകൂടങ്ങളില്‍ നിന്ന് അനുഭവിക്കേണ്ടി വരുന്ന വേദനകള്‍ക്കപ്പുറം രോഗങ്ങള്‍ക്കുകൂടി അടിമയായി ജീവിക്കുന്ന മഅദനിയോട് മാനവിക മൂല്യങ്ങള്‍ അനുസരിച്ചുള്ള ദയയും അനുകമ്പയും കാണിക്കണം എന്നാണ് കൃഷ്ണയ്യരുടെ കത്തിലെ അഭ്യര്‍ത്ഥന.
Keywords: Bangalore, Bomb Blast, Case, Accused, Abdul Nasar Madani, Jail, PDP, National, Investigation, Malayalam News

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.