മിഠായി നല്‍കി മയക്കി ട്രെയിന്‍ യാത്രക്കാരനെ കൊള്ളയടിച്ചു

 


മിഠായി നല്‍കി മയക്കി ട്രെയിന്‍ യാത്രക്കാരനെ കൊള്ളയടിച്ചു
ഉഡുപ്പി : കൊങ്കണ്‍ റെയില്‍പാതയില്‍ ട്രെയിനില്‍ കവര്‍ച്ച ആവര്‍ത്തിക്കുന്നു. ന്യൂഡല്‍ഹിയില്‍ നിന്നുള്ള മംഗള എക്‌സ്പ്രസിലാണ് ശനിയാഴ്ച പുലര്‍ച്ചെ സംഭവം നടന്നത്. ഗോവയിലെ മഡ്ഗാവില്‍ നിന്ന് ഉഡുപ്പിയിലേക്ക് പുറപ്പെട്ട കെ. കിഷോറാണ് കവര്‍ച്ചയ്ക്കിരയായത്.

കിഷോറിന്റെ ലാപ്‌ടോപ്പും, 16 ഗ്രാം സ്വര്‍ണ്ണവും, എ.ടി.എം കാര്‍ഡും, രണ്ട് മൊബൈല്‍ ഫോണുകളും, പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ് എന്നിവ നഷ്ടപ്പെട്ടു. 60, 000 രൂപയുടെ നഷ്ടമുണ്ട്. കയ്യിലുണ്ടായിരുന്ന 600 രൂപയും നഷ്ടപ്പെട്ടു.

ട്രെയില്‍ ബൈന്തൂരിലെത്തിയപ്പോള്‍ സ്വയം പരിചയപ്പെട്ട യുവാവ് നല്‍കിയ ചോക്ലേറ്റ് കഴിച്ച ശേഷം കിഷോര്‍ മയക്കത്തിലേക്ക് വീഴുകയായിരുന്നു. ഇടയ്ക്ക് ബാര്‍കൂറിലെത്തിയപ്പോള്‍ ഉറക്കമുണര്‍ന്നെങ്കിലും വീണ്ടും ഉറങ്ങിപ്പോയി. ഇന്ദ്രാലിയിലെത്തിയപ്പോള്‍ ഉറക്കമുണര്‍ന്ന കിഷോറിന് പരിചയം നടിച്ചെത്തിയാളെ കാണാനായില്ല. ഇതോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടിനും 2.30നും ഇടയ്ക്കാണ് കവര്‍ച്ച നടന്നത്. മണിപ്പാല്‍ കൊങ്കണ്‍ റെയില്‍വേ പോലീസ് കിഷോറിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

Keywords:  Mangalore, Udupi, Railway, Robbery, National 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia