രൂപയുടെ മൂല്യത്തില്‍ വന്‍ വര്‍ധന; ഓഹരി വിപണികളിലും കുതിപ്പ്

 


മുംബൈ: രൂപയുടെ മൂല്യത്തില്‍ വന്‍ വര്‍ധന.  കഴിഞ്ഞ ഒരുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് രൂപയുടെ മൂല്യം എത്തിയിരിക്കുന്നത്.  ഇതേതുടര്‍ന്ന് ഓഹരി വിപണിയിലും വന്‍മുന്നേറ്റമാണ് ഉണ്ടായത്.   ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 61.70 ആയി ഉയര്‍ന്നിരിക്കയാണ്. 173 പൈസയുടെ നേട്ടമാണ് ബുധനാഴ്ച ഉണ്ടായത്. സാമ്പത്തിക ഉത്തേജക നടപടികള്‍ തുടരാനുള്ള ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണായക തീരുമാനമാണ്  രൂപയുടെ മൂല്യം വര്‍ധിക്കാന്‍ കാരണമായത്. നാണയ മൂല്യശോഷണത്തിന് താല്‍ക്കാലികമായ പരിഹാരമാവാനും  ഇത് കാരണമാകും.

വ്യാപാരം തുടങ്ങിയതിനു പിന്നാലെ ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ്   574.13 പോയിന്റ് ഉയര്‍ന്ന് 20,536.29 എന്ന തലത്തിലെത്തിയിരിക്കുകയാണ്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 183.65 പോയിന്റ് ഉയര്‍ന്ന് 6,083.10 എന്ന തലത്തിലെത്തി.  ജൂലൈ 24നു ശേഷം ഇതാദ്യമായിട്ടാണ് നിഫ്റ്റി 6,000 കടക്കുന്നത്.

സാമ്പത്തിക ഉത്തേജന പാക്കേജ് ഉടനെയൊന്നും  പിന്‍വലിക്കാന്‍ ഉദ്ദേശമില്ലെന്ന അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്നാണ് ഇന്ത്യന്‍ വിപണിയില്‍ മുന്നേറ്റം ദൃശ്യമായത്.   പ്രതിമാസമുളള 8,500 കോടി ഡോളറിന്റെ കടപ്പത്രം വാങ്ങുന്നത് തുടരാനും ഫെഡറല്‍ റിസര്‍വ് തീരുമാനിച്ചു.

 അമേരിക്ക സാമ്പത്തിക ഉത്തേജക നടപടികള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍  സ്വാഭാവികമായും ഇന്ത്യയിലെ വിദേശനിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ വിപണികളില്‍ വന്‍ തകര്‍ച്ച ഉണ്ടാകുമായിരുന്നു.
രൂപയുടെ മൂല്യത്തില്‍ വന്‍ വര്‍ധന; ഓഹരി വിപണികളിലും കുതിപ്പ്


അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടതിനാല്‍ ഉത്തേജക നടപടികള്‍
പിന്‍വലിക്കുന്ന നടപടികള്‍ സ്വീകരിക്കരുതെന്ന് ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടിരുന്നു.  തൊഴിലില്ലായ്മയില്‍ കാര്യമായ കുറവുണ്ടായിട്ടില്ലെന്നും ഇപ്പോഴത്തെ വളര്‍ച്ചയ്ക്ക് സ്ഥിരതയുണ്ടോയെന്ന കാര്യത്തില്‍   ഉറപ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തേജക നടപടികള്‍ തുടരാന്‍ ഫെഡറല്‍ റിസര്‍വ് തീരുമാനിച്ചത്.

Also Read: 
വര്‍ഗീയ കേസുകളില്‍ ഒത്താശ ചെയ്തവരും കുടുങ്ങുന്നു; ബേക്കറി ഉടമ അറസ്റ്റില്‍

Keywords:  Cash, Mumbai, America, Prime Minister, Manmohan Singh, Unemployment, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia