Obituary | കുടുംബസമേതം തീര്‍ഥാടനത്തിന് പോയ നാദാപുരം സ്വദേശി അജ്മീറില്‍ മരിച്ചു
87 പേരടങ്ങുന്ന സംഘം തലശ്ശേരിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് യാത്ര തിരിച്ചത്
ചൊവ്വാഴ്ച പുലര്‍ചെ ഒരു മണിയോടെ പനിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ബുധനാഴ്ച രാവിലെ അസുഖം കൂടി വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല
കോഴിക്കോട്: (KVARTHA) കുടുംബസമേതം തീര്‍ഥാടനത്തിന് പോയ നാദാപുരം സ്വദേശി അജ്മീറില്‍ മരിച്ചു.
നാദാപുരം എടച്ചേരി സ്വദേശി കച്ചേരി പടിഞ്ഞാറയില്‍ നസീര്‍ (43) ആണ് മരിച്ചത്. ശാരീരികാസ്വസ്ഥതകളെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് നസീറും ഭാര്യയും മൂന്ന് മക്കളും ഉള്‍പെടെ 87 പേരടങ്ങുന്ന സംഘം തലശ്ശേരിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ഡെല്‍ഹി, അജ്മീര്‍ എന്നിവിടങ്ങളിലേക്ക് തീര്‍ഥാടനത്തിന് പോയത്.
ചൊവ്വാഴ്ച പുലര്‍ചെ ഒരു മണിയോടെ നസീറിനെ പനിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ അസുഖം കൂടി വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പോസ്റ്റ്‌മോര്‍ടത്തിന് ശേഷം മൃതദേഹം വ്യാഴാഴ്ച ആംബുലന്‍സില്‍ നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായി അജ്മീര്‍ കെഎംസിസി ഭാരവാഹികള്‍ പറഞ്ഞു.