കുളിമുറിയില്‍ കരാട്ടെ അഭ്യാസം: 12കാരന് തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി മരിച്ചു
Apr 21, 2012, 12:30 IST
കാഞ്ഞങ്ങാട്: കുളിമുറിയില്‍ തോര്‍ത്ത് കൊണ്ട് കരാട്ടെ അഭ്യാസം കാട്ടുന്നതിനിടയില്‍ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങി 12കാരന് മരിച്ചു. കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥി അഖിലാണ് വെള്ളിയാഴ്ച വൈകിട്ട് മരിച്ചത്. ചുള്ളിക്കര ചാലിങ്കാലിലെ മുത്തശ്ശിയുടെ വീട്ടിലായിരുന്നു ദാരുണമരണം.
കാഞ്ഞങ്ങാട് റിലയന്‍സ് മൊബൈല്‍ കമ്പനി ഏരിയാ മാനേജര്‍ സതീഷ്കുമാറിന്റെയും കാഞ്ഞങ്ങാട് ഇന്‍ഡസ് മോട്ടോര്‍സ് ജീവനക്കാരി ജയയുടെയും മകനാണ്. രണ്ട് ദിവസം മുമ്പാണ് ചുള്ളിക്കരയിലെ മുത്തശ്ശിയുടെ വീട്ടിലെത്തിയത്. കുളിക്കാന്‍ കുളിമുറിയില്‍ കയറിയ അഖില്‍ മടങ്ങിവരുന്നത് കാണാത്തതിനാല്‍ വീട്ടുകാര്‍ വാതിലില്‍ മുട്ടിയപ്പോള്‍ തുറന്നില്ല. തള്ളിത്തുറന്നപ്പോഴാണ് ചുമരിനോട് ചേര്‍ന്ന് തൂങ്ങിയനിലയില്‍ കണ്ടത്.
ഹൊസ്ദുര്‍ഗ് ശ്രീകൃഷ്ണ മന്ദിരം റോഡിലെ സാഗര്‍ അപ്പാര്‍ട്ട്മെന്റിലാണ് കുടുംബം താമസിക്കുന്നത്. സഹോദരന്: അദൈ്വത്.
Keywords: Kanhangad, Kasaragod, Obituary, Student
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.