കേരളത്തില്‍ നിന്നും തമിഴ്നാട്ടിലെ കൊക്കയിലേക്ക് ചാടി കമിതാക്കള്‍ ജീവനൊടുക്കി
Nov 26, 2014, 17:03 IST
ഇടുക്കി: (www.kvartha.com 26.11.2014) കേരളത്തിലെ രാമക്കല്‍മേട് ടൂറിസ്റ്റ് കേന്ദ്രത്തിലെ മലമുകളില്‍ നിന്നും തമിഴ്നാടിലെ കൊക്കയിലേക്ക് ചാടി വിദ്യാര്‍ഥികളായ കമിതാക്കള്‍ ജീവനൊടുക്കി. നെടുങ്കണ്ടം കോമ്പയാര്‍ ആലക്കല്‍ ഡെന്നീസിന്റെ മകള്‍ ഡെല്‍ന (16), കൂട്ടാര്‍ പുളിക്കല്‍ മാത്യുവിന്റെ മകന് കിഷോര്‍(19) എന്നിവരെയാണ് വ്യൂ പോയിന്റിന് മുകളില്‍ നിന്ന് ചാടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കിഷോര്‍ പുറ്റടിയിലെ സ്വകാര്യ കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും ഡെല്‍ന നെടുങ്കണ്ടത്തെ സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുമാണ്. രാമക്കല്ലില്‍ നിന്നും ചാടിയതെന്ന് കരുതപ്പെടുന്ന ഇരുവരുടേയും മൃതദേഹങ്ങള്‍ ഏകദേശം ആയിരം അടിയോളം താഴ്ചയില്‍ തമിഴ്നാട് വക പുല്മേട്ടിലാണ് കണ്ടെത്തിയത്. ഇരുവരും കൈകള്‍ ഷാള്‍ ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിച്ച നിലയിലായിരുന്നു.
ഡെല്‍നയെ കാണാതായെന്നു കാട്ടി ബുധനാഴ്ച രാവിലെ പിതാവ് നെടുങ്കണ്ടം പോലിസില്‍ പരാതി നല്‍കിയിരുന്നു. തമിഴ്നാട് പോലീസ് എത്തി മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി പാളയത്തേക്ക് കൊണ്ടുപോയി.

Keywords : Kerala, Idukki, Death, Obituary, Tamilnadu, Delna, Kishor.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.