വേദനയില്ലാത്ത ലോകത്തേക്ക് തബ്‌സീറ യാത്രയായി

 


വേദനയില്ലാത്ത ലോകത്തേക്ക് തബ്‌സീറ യാത്രയായി

കാസര്‍കോട്: കണ്ണിന് കാന്‍സര്‍ ബാധിച്ച് തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സതേടിയിരുന്ന അഡൂര്‍ പാണ്ടി ബെള്ളച്ചേരിയിലെ അബ്ദുല്‍ ഖാദര്‍-ആമിന ദമ്പതികളുടെ മകള്‍ തബ്‌സീറ (നാല്) വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി.
വ്യാഴാഴ്ച പുലര്‍ച്ചെ അഡൂര്‍ പാണ്ടിയിലെ വീട്ടില്‍ വെച്ചായിരുന്നു തബ്‌സീറ മരിച്ചത്.
ഇടത് കണ്ണിന് കാന്‍സര്‍ ബാധിച്ച് കഴിഞ്ഞ ജനുവരിയോടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടപെടുകയും അസഹ്യമായ വേദന അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് കോയമ്പത്തൂര്‍ അരവിന്ദ് കണ്ണാശുപത്രിയില്‍ പരിശോധിക്കുകയും കണ്ണിന് കാന്‍സര്‍ ബാധിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തുകയുമായിരുന്നു. മൊഗ്രാല്‍ ദേശീയവേദി പ്രവര്‍ത്തകരും, സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന് തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നു. വലത് കണ്ണിനായിരുന്നു ആദ്യം അസുഖം കണ്ടിരുന്നത്. പിന്നീടാണ് ഇടത് കണ്ണിന് ഗുരുതരമായി സുഖം ബാധിച്ചത്. ചികിത്സയ്ക്ക് വേണ്ടുന്ന പണം കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ചികിത്സ വൈകിയത്. അസുഖം കുറച്ച് ഭേദമായപ്പോഴാണ് വീട്ടിലേക്ക് മാറ്റിയത്. ഇതിനിടയില്‍ ശരീരം ശോഷിക്കുകയും പരിശോധിച്ചപ്പോള്‍ രക്തത്തിലെ തകരാണെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് മംഗലാപുരം ആശുപത്രിയില്‍ ചികിത്സ നടത്തിയിരുന്നു. ഇതിനിടയില്‍ സംസാരശേഷി നഷ്ടമാകുകയും ചെയ്തു. തബ്‌സീറയുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാരും ഉദാരമതികളും എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും എല്ലരേയും തനിച്ചാക്കി തബ്‌സീറ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയാവുകയായിരുന്നു.
അബ്ദുല്‍ ഖാദര്‍ആമിനാ ദമ്പതികളുടെ എട്ടുമക്കളില്‍ ഏഴാമത്തെ മകളാണ് നാലുവയസ്സുകാരി തബ്‌സീറ. സഹോദരങ്ങള്‍: സുഹൈമ, സൂഫിയ, സൗദ, സാജിദ, സഫ്വാന, സുനീസ്, ഖൈറുന്നിസ.
ഖബറടക്കം അഡൂര്‍ സഞ്ചിക്കാടവ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
Keywords: Kasaragod, Obituary, Thabsheera, Adoor


Related news
Posted on: March 10-2011


കണ്ണിന് രോഗം ബാധിച്ച് തബ്‌സീറ നാട്ടുകാര്‍ക്ക് നൊമ്പരമാകുന്നു
വേദനയില്ലാത്ത ലോകത്തേക്ക് തബ്‌സീറ യാത്രയായി
കാസര്‍കോട്: കണ്ണിന് രോഗം ബാധിച്ച് തബ്‌സീറ നാട്ടുകാര്‍ക്ക് നൊമ്പരമാകുന്നു. മൂന്ന് മാസം മുമ്പാണ് തബ്‌സീറയുടെ ഇടത് കണ്ണിന് ചുവന്ന പാട് കണ്ടത്. ഈ പാട് പിന്നീട് വളര്‍ന്നു വലുതാകുകയും കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായി നഷ്ടപ്പെടുകയുമായിരുന്നു. കണ്ണില്‍ വേദനകൊണ്ട് പുളയുന്ന തബ്‌സീറയെ ആശ്വസിപ്പിക്കാന്‍പോലും മാതാപിതാക്കള്‍ക്ക് സാധിക്കുന്നില്ല. അഡൂര്‍ ബെള്ളചേരിയിലെ അബ്ദുല്‍ഖാദര്‍ ആമിന ദമ്പതികളുടെ എട്ട് മക്കളില്‍ ഏഴാമത്തെ മകളാണ് തബ്‌സീറ.

ഇപ്പോള്‍ തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലാണ് തബ്‌സീറ ചികിത്സയില്‍ കഴിയുന്നത്. കോയമ്പത്തൂര്‍ അരവിന്ദ് കണ്ണാശുപത്രിയില്‍ പരിശോധിച്ചപ്പോല്‍ കണ്ണ് മാറ്റിവെക്കാനാണ് നിര്‍ദ്ദേശിച്ചത്. ലക്ഷങ്ങള്‍ ഇതിന് ചിലവാകുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. പണമില്ലാത്തതിനാല്‍ കോയമ്പത്തൂരില്‍ ചികിത്സ നടത്താതെ മടങ്ങുകയായിരുന്നു. പിന്നിട് നടത്തിയ പരിശോധനയിലാണ് കണ്ണിന് കാന്‍സര്‍ ബാധിച്ചതായി വ്യക്തമായത്. സാമൂഹ്യ പ്രവര്‍ത്തകനായ ചെമ്മനാട് കൊമ്പനടുക്കത്തെ കെ.പി. അഹമ്മദും, മൊഗ്രാല്‍ ദേശിയവേദി പ്രവര്‍ത്തകരായ മുഹമ്മദ് അബ്‌ക്കോയും മറ്റും ചേര്‍ന്നാണ് തിരുവനന്തപുരത്ത് ചികിത്സക്കായി കൊണ്ടുപോയത്. കണ്ണ് മാറ്റിവെച്ചാല്‍ മാത്രമെ രോഗം പൂര്‍ണ്ണമായി ഭേദമാകുകയുള്ളുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പിതാവ് അബ്ദുല്‍ഖാദറിന്റെ പേരില്‍ നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ അഡൂര്‍ ബ്രാഞ്ചില്‍ തബ്‌സീറയ്ക്ക് വേണ്ടി 316103 എന്ന അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഉദാരമതികള്‍ തബ്‌സീറയുടെ ചികിത്സയ്ക്കായി സഹായമെത്തിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അദ്യര്‍ത്ഥിച്ചു. എട്ടു മക്കളില്‍ ഒരാളുടെ വിവാഹം മാത്രമാണ് കഴിഞ്ഞത്. മറ്റുള്ള പെണ്‍മക്കളും വിവാഹപ്രയാമെത്തിയിട്ടുണ്ട്.

Bank account details:
Abdul khader
A/c no.316103
North Malabar Gramin Bank
(Adoor Branch)
Kasaragod, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia