Tragedy | 10 വയസ്സുകാരി വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍; സംഭവം സഹോദരിയുമായി പേനയ്ക്കുവേണ്ടി തര്‍ക്കം നടന്നതിന് പിന്നാലെ


● ഉറിയാക്കോട് വിശ്വദര്‍ശിനി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി.
● മൃതദേഹം വെള്ളനാട് ആശുപത്രിയിലേക്ക് മാറ്റി.
● അമ്മ അടുത്തുള്ള ക്ഷേത്രത്തില്‍ പോയിരുന്ന സമയത്താണ് സംഭവം.
● ആര്യനാട് പൊലീസ് സ്ഥലത്തെത്തി കേസെടുത്തു.
തിരുവനന്തപുരം: (KVARTHA) വെള്ളനാട് പത്തുവയസ്സുകാരിയെ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളനാട് കുളക്കോട് സ്വദേശിയായ പെണ്‍കുട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിത്. ഇളയ കുട്ടിയുമായി കളിക്കുകയായിരുന്നു ഇതിനിടെയാണ് സംഭവം.
ഇളയ സഹോദരിയുമായി കളിക്കുന്നതിനിടെ വീട്ടിലെ ശുചിമുറിയില്‍ കയറി കുട്ടി വാതില്‍ അടച്ചിരുന്നു. സംഭവസമയത്ത് പെണ്‍കുട്ടിയുടെ മുത്തശ്ശന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തുറന്ന് നോക്കുകയായിരുന്നു. തൂങ്ങിയ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ വെള്ളനാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുട്ടിയുടെ അമ്മ ശ്രീക്കുട്ടി അടുത്തുള്ള ക്ഷേത്രത്തില്‍ പോയിരുന്ന സമയത്താണ് സംഭവമുണ്ടായത്. അമ്മ തിരിച്ചെത്തിയപ്പോഴാണ് ഷാളില്‍ തൂങ്ങിയ നിലയില്‍ ശുചിമുറിയില്‍ കുട്ടിയെ കണ്ടെത്തിയത്. സംഭവത്തില്‍ ആര്യനാട് പൊലീസ് കേസെടുത്തു. ഇളയകുട്ടിയുമായി പേനയ്ക്കുവേണ്ടി തര്‍ക്കമുണ്ടായിരുന്നതായി വീട്ടുകാര്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു. മൃതദേഹം വെള്ളനാട് ആശുപത്രിയിലേക്ക് മാറ്റി. ഉറിയാക്കോട് വിശ്വദര്‍ശിനി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
ഈ ദുരന്തത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
10-year-old girl was found dead inside her home in Vellanad, Thiruvananthapuram, after an argument with her sister over a pen. Police have registered a case.
#Vellanad, #Tragedy, #ChildDeath, #Kerala, #PoliceInvestigation, #SuicidePrevention