Tragedy | ജോര്‍ജിയയിലെ മൗണ്ടന്‍ റിസോര്‍ട്ടില്‍ 11 ഇന്ത്യാക്കാരടക്കം 12 പേര്‍ മരിച്ച നിലയില്‍; കാര്‍ബണ്‍ മോണോക്സൈഡ് വിഷവാതകം ശ്വസിച്ചെന്ന് സംശയം
● തബ്ലിസിയയിലെ എംബസിയാണ് മരണവിവരം പുറത്തുവിട്ടത്.
● കെട്ടിടത്തിലെ രണ്ടാം നിലയിലെ കിടപ്പ് മുറികളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
● ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ജോര്‍ജിയന്‍ ആഭ്യന്തര മന്ത്രാലയം.
തബ്ലിസിയ: (KVARTHA) ജോര്‍ജിയയിലെ മൗണ്ടന്‍ റിസോര്‍ട്ടില്‍ 11 ഇന്ത്യാക്കാരടക്കം 12 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഗുദൗരി റിസോര്‍ട്ടിലെ ഇന്ത്യന്‍ ഹോട്ടലിലാണ് സംഭവം. റിസോര്‍ട്ടിനുള്ളില്‍വെച്ച് കാര്‍ബണ്‍ മോണോക്സൈഡ് വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. തബ്ലിസിയയിലെ എംബസിയാണ് മരണവിവരം പുറത്തുവിട്ടത്.
മരിച്ചവരില്‍ 11 പേര്‍ വിദേശ പൗരന്മാരും ഒരാള്‍ ജോര്‍ജിയന്‍ പൗരനുമാണ്. ഇവര്‍ റെസ്റ്റോറന്റിലെ ജീവനക്കാരാണെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം രാത്രി വൈദ്യുതി ഇല്ലാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. ഇതില്‍ നിന്നാവാം കാര്‍ബണ്‍ മോണോക്സൈഡ് വമിച്ചതെന്നാണ് നിഗമനം.
കെട്ടിടത്തിലെ രണ്ടാം നിലയിലെ കിടപ്പ് മുറികളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ജോര്‍ജിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം, കൊലപാതകമാണോ എന്നത് ഉള്‍പ്പെടെ അന്വേഷിക്കുമെന്ന് ജോര്‍ജിയ പോലീസ് വ്യക്തമാക്കി. മൃതദേഹങ്ങളില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്ന് ജോര്‍ജിയന്‍ പോലീസ് പറഞ്ഞു.
#Georgia #India #carbonmonoxide #tragedy #accident #resort #breakingnews
Twelve #Indian nationals died from carbon monoxide poisoning at a Gudauri restaurant in #Georgia, with no signs of violence. pic.twitter.com/tgYUOuuNCp
— SHAIKH UZAIR AHMAD S (@uzairsiddeequi) December 16, 2024