ട്രെയിന്‍ വരുന്നത് കണ്ട് ഇടിക്കാതിരിക്കാന്‍ പാളത്തില്‍ നിന്നും ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു

 


കോഴിക്കോട്: (www.kvartha.com 14.11.2019) ട്രെയിന്‍ വരുന്നത് കണ്ട് ഇടിക്കാതിരിക്കാന്‍ പാളത്തില്‍ നിന്നും ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു. വീഴ്ചയില്‍ സംഭവിച്ച പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഒഞ്ചിയം പുത്തന്‍പുരയില്‍ സുനില്‍കുമാര്‍-പ്രജിത ദമ്പതികളുടെ മകള്‍ ആദിത്യ(13)യാണ് മരിച്ചത്. മടപ്പള്ളി വി എച്ച് എസ് എസ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആദിത്യ.

ചൊവ്വാഴ്ച വൈകുന്നേരം സ്‌കൂള്‍ വിട്ട് വരുന്ന വഴിയാണ് അപകടം നടന്നത്. വളവുള്ള സ്ഥലമായതിനാല്‍ ട്രെയിന്‍ വരുന്നത് പെട്ടെന്ന് അറിയാനാകില്ല. ഇന്റര്‍സിറ്റി എക്സ്പ്രസ് വടകര ഭാഗത്തേക്ക് വരുമ്പോഴാണ് ട്രാക്ക് കടക്കാന്‍ കുട്ടി ശ്രമിച്ചത്.

  ട്രെയിന്‍ വരുന്നത് കണ്ട് ഇടിക്കാതിരിക്കാന്‍ പാളത്തില്‍ നിന്നും ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു

ഇതിനിടെ ട്രെയിന്‍ വരുന്നത് കണ്ട് രക്ഷപ്പെടാനായി ആറ് മീറ്ററോളം താഴ്ചയിലേക്ക് കുട്ടി ചാടുകയായിരുന്നു. ചാട്ടത്തിനിടെ കുട്ടിയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ബുധനാഴ്ച പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  13-year-old school student hit by train, killed, Kozhikode, Local-News, News, Injured, Hospital, Treatment, Student, Accidental Death, Obituary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia