Accident | കുറുമാത്തൂര്‍ സ്വദേശിയായ 12 വയസുകാരന്‍ ദുബൈയില്‍ നീന്തല്‍കുളത്തില്‍ വീണുമരിച്ചു

 
14-year-old Indian boy drowns in Dubai swimming pool
14-year-old Indian boy drowns in Dubai swimming pool

Photo: Arranged

● പൊതു അവധിയായതിനാല്‍ വിനോദയാത്ര പോയത്.
● മെട്രോപൊലിറ്റന്‍ ഇന്റര്‍നാഷനല്‍ ഇന്‍ഡ്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥി.
● മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.

കണ്ണൂര്‍: (KVARTHA) കുറുമാത്തൂര്‍ സ്വദേശിയായ വിദ്യാര്‍ഥി ദുബൈയില്‍ നീന്തല്‍കുളത്തില്‍ വീണു മരിച്ചു. താഴെ ചൊറുക്കള പോച്ചംപള്ളില്‍ ഫെബിന്‍ ചെറിയാന്റെ മകന്‍ റയാനാണ് (14) റിസോര്‍ടിലെ സ്വിമിങ് പൂളില്‍ മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്കാണ് അപകടം നടന്നത്. ദുബൈയില്‍ പൊതു അവധിയായതിനാല്‍ ഫെബിനും കുടുംബവും താമസിക്കുന്ന അപാര്‍ട്‌മെന്റിലെ കുടുംബങ്ങളുടെ നേതൃത്വത്തില്‍ വിനോദയാത്ര പോയിരുന്നു. കുളിക്കുന്നതിനിടെ സ്വിമിങ് പൂളില്‍ മുങ്ങിയ റയാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

അജ്മാന്‍ മെട്രോപൊലിറ്റന്‍ ഇന്റര്‍നാഷനല്‍ ഇന്‍ഡ്യന്‍ സ്‌കൂളില്‍ വിദ്യാര്‍ഥിയാണ് റയാന്‍. പിതാവ് ഫെബിനും കുടുംബവും ഒരു വര്‍ഷം മുന്‍പ് നാട്ടില്‍ വന്നിരുന്നു. ദിവ്യയാണ് റയാന്റെ മാതാവ്. സഹോദരന്‍ നിവാന്‍. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

#DubaiAccident #KeralaNews #RIP #OverseasIndians #SwimmingPoolTragedy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia