മദീനയില്‍ ഉംറ തീര്‍ത്ഥാടകര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ വന്‍ അഗ്‌നിബാധ: 15 പേര്‍ കൊല്ലപ്പെട്ടു

 


റിയാദ്: പുണ്യനഗരമായ മദീനയില്‍ ഉംറ തീര്‍ത്ഥാടകര്‍ താമസിച്ചിരുന്ന ഹോട്ടലിലുണ്ടായ വന്‍ അഗ്‌നിബാധയില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് സംഭവം. 130 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എഴുന്നൂറോളം തീര്‍ത്ഥാടകരാണ് ഹോട്ടലില്‍ താമസിച്ചിരുന്നത്. അഗ്‌നിബാധയെതുടര്‍ന്ന് ഹോട്ടലില്‍ നിന്നും ആളുകളെ ഒഴിപ്പിച്ച് മറ്റ് ഹോട്ടലുകളിലേയ്ക്ക് മാറ്റി.

മദീനയില്‍ ഉംറ തീര്‍ത്ഥാടകര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ വന്‍ അഗ്‌നിബാധ: 15 പേര്‍ കൊല്ലപ്പെട്ടുഈജിപ്റ്റ്, മൊറോക്കോ രാജ്യങ്ങളിലെ തീര്‍ഥാടകരായിരുന്നു ഹോട്ടലില്‍ കൂടുതലായും ഉണ്ടായിരുന്നത്. വൈകിട്ട് 5 മണിയോടെയാണ് അഗ്‌നിബാധ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു.



SUMMARY: Riyadh: At least 15 people were killed and 130 injured Saturday when a fire broke out in a hotel in Saudi Arabia's holy city of Medina, state-run media reported.

Keywords: Gulf, Riyadh, Umrah, Ablaze, Madina, Hotel, Killed, Injured,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia