ഈജിപ്തില്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു

 


കെയ്‌റോ: തെക്കന്‍ സിനായിലെ ശെയ്ഖ് സുവൈദ് പട്ടണത്തില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 16 പോരാളികള്‍ കൊല്ലപ്പെട്ടു. അന്‍സാര്‍ ബീത് അല്‍മഖ്ദിസ് ഗ്രൂപ്പിന്റെ മുതിര്‍ന്ന നേതാവ് ഇസ്മാഈല്‍ ഖൂഖയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.

സൂയസിലും സിനായിലും അടുത്തിടെയുണ്ടായ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് അന്‍സാര്‍ ബീത് അല്‍ മഖ്ദിസ് ശ്രദ്ധനേടുന്നത്. സ്‌ഫോടനങ്ങളില്‍ 20 പേര്‍ കൊല്ലപ്പെടുകയും 130 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പുറത്താക്കപ്പെട്ട ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക് പിന്തുണ നല്‍കുന്ന മുസ്ലീം ബ്രദര്‍ഹുഡിന്റെ ഒരു പോഷക സംഘടനയാണ് അന്‍സാര്‍ ബീത് അല്‍ മഖ്ദിസ്.

ഈജിപ്തില്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു
SUMMARY: CAIRO, Feb. 8 (Xinhua) -- At least 16 hardline Jihadists were killed Saturday in a massive military raid in North Sinai's Sheikh Zuweid's city bordering Israel, a security source told Xinhua on condition of anonymity.

Keywords: World, Egypt, Jihadist, Saturday, Sinai, Israel,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia