കറാച്ചിയില്‍ കലാപം: 18 പേര്‍ കൊല്ലപ്പെട്ടു

 


കറാച്ചി: ഇസ്ലാമീക പുണ്യമാസമായ മുഹറം ഒന്നിന് വൈകിട്ട് കറാച്ചിയില്‍ പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങളില്‍ ഇതുവരെ പതിനെട്ട് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 5 ഷിയ വിഭാഗക്കാരും അഹ്ലേഇസുന്നത്ത് വല്‍ ജമാത്തിന്റെ ആറ് പ്രവര്‍ത്തകരും ഉള്‍പ്പെടും. കൂടാതെ പി.എം.എല്‍(എന്‍)ന്റെ കൗണ്‍സിലറും മുത്തഹിദ ഖ്വാമി മൂവ്‌മെന്റ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.

കറാച്ചിയില്‍ കലാപം: 18 പേര്‍ കൊല്ലപ്പെട്ടു
കൊല്ലപ്പെട്ട ഷിയ വിഭാഗക്കാരില്‍ രണ്ടുപേര്‍ ഡോക്ടര്‍മാരാണ്. അഹ്ലേഇസുന്നത്ത് വല്‍ ജമാത്തിന്റെ കൊല്ലപ്പെട്ട പ്രവര്‍ത്തകരില്‍ രണ്ടുപേര്‍ മതപണ്ഡിതന്മാരാണ്. മെഹ്മൂദാബാദ്, കൊരാംഗി എന്നിവിടങ്ങളിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.

കാറില്‍ യാത്രചെയ്യുന്നതിനിടയിലാണ് പി.എം.എല്‍എന്‍ കൗണ്‍സിലര്‍ വെടിയേറ്റു മരിച്ചത്. കൊരാംഗി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു ഹോട്ടലിലുണ്ടായ അക്രമത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ലിയാരിയില്‍ നിന്നും ഒരാളുടെ മൃതദേഹം കണ്ടെടുത്തു.

ഒരംഗി ടൗണിലെ വാട്ടര്‍ ടാങ്കില്‍ നിന്നും കഴുത്തറുത്ത നിലയില്‍ ദമ്പതികളുടെ മൃതദേഹക് കണ്ടെത്തിയിട്ടുണ്ട്. ബല്‍ദിയയില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെടുത്തു. അക്രമസംഭവങ്ങളെതുടര്‍ന്ന് കൂടുതല്‍ പോലീസ് പ്രദേശത്ത് ക്യാമ്പുചെയ്യുന്നുണ്ട്.

SUMMARY: Karachi: Eleven people died in sectarian violence in Pakistan's largest city on Tuesday, taking the overall death toll in two days to 18 as unrest spiralled out of control on the eve of the Islamic holy month of Muharram.

Keywords: Pakistan, violence, Karachi, Muharram, Ashfaq Parvez Kayani, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia