മുംബൈയില്‍ സംസ്‌കാര ചടങ്ങുകള്‍ക്കിടെ തിക്കിലും തിരക്കിലും പെട്ട് 18 മരണം

 


മുംബൈ: മുംബൈയില്‍ മലബാര്‍ ഹില്ലിനടുത്ത് ദാവൂദി ബൊഹ്‌റ വിഭാഗത്തിന്റെ ആഗോള ആത്മീയ നേതാവ് ഡോ. സയ്യദ്‌നാ മുഹമ്മദ് ബുര്‍ഹാനുദ്ദീന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ തിക്കിലും തിരക്കിലും പെട്ട് 18 പേര്‍ മരിച്ചു. 50 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള സെയ്ഫീ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുര്‍ഹാനുദ്ദീന്റെ മരണവാര്‍ത്തയറിഞ്ഞെത്തിയ അനുയായികളാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ആയിരക്കണക്കിന് പേരാണ് അദ്ദേഹത്തിന് അന്തിമോപചാരം അര്‍പിക്കാന്‍ എത്തിയിരുന്നത്. പോലീസ് ഇടപെട്ട് തിരക്ക് നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും പലംകണ്ടില്ല. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 103 വയസുകാരനായ മുഹമ്മദ് ബുര്‍ഹാനുദ്ദീന്റെ മരണം. രണ്ടാമത്തെ മകന്‍ സയ്യദ്‌നാ മുഫാദല്‍ സൈഫുദ്ദീന്‍ ആണ് പിന്‍ഗാമി.
മുംബൈയില്‍ സംസ്‌കാര ചടങ്ങുകള്‍ക്കിടെ തിക്കിലും തിരക്കിലും പെട്ട് 18 മരണം

പിതാവ് സയ്യദ്‌നാ താഹിര്‍ സൈഫുദ്ദീന്റെ മരണത്തോടെയാണ് മുഹമ്മദ് ബര്‍ഹാനുദ്ദീന്‍ ആത്മീയ ആചാര്യ സ്ഥാനത്തെത്തിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

SUMMARY: At least 18 people were killed in a stampede that broke out early Saturday near the Malabar Hill residence of Dawoodi Bohra spiritual leader Syedna Mohammed Burhanuddin, who died on Friday morning, officials said.

Keywords : Mumbai, Obituary, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia