വിലകൂടിയ ആറ് ബൈക്കുകളും ഒരു കാറും സ്വന്തം; 14 ലക്ഷം രൂപ വിലവരുന്ന ഹാര്‍ഡ്‌ലി ഡേവിഡ്സണ്‍ ബൈക്ക് വേണമെന്ന് ആഗ്രഹിച്ച 19കാരന്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍

 


പോത്തന്‍കോട്: (www.kvartha.com 20.11.2019) വിലകൂടിയ ആറ് ബൈക്കുകളും ഒരു കാറും സ്വന്തമായുള്ള 19കാരന്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍. കാട്ടായിക്കോണത്തിന് സമീപം നരിയ്ക്കലില്‍ വാടകയ്ക്ക് താമസിക്കുന്ന നെടുമങ്ങാട് ആനാട് നാഗച്ചേരി പടന്നയില്‍ ശ്രീനിലയത്തില്‍ അജികുമാറിന്റെയും ലേഖയുടെയും മകന്‍ അഖിലേഷ് അജിയാണ് (19 ) വാടക വീട്ടിലെ കിടപ്പുമുറിയില്‍ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചത്. തമ്പാനൂര്‍ സ്വകാര്യ കോളജിലെ രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു മരിച്ച അഖിലേഷ്.

രാവിലെ ഏറെ വൈകിയിട്ടും അഖിലേഷ് ഉണര്‍ന്ന് പുറത്ത് വരാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തള്ളിതുറന്നു നോക്കിയപ്പോഴാണ് മുറിയിലെ ഫാനില്‍ തൂങ്ങിയനിലയില്‍ കാണുന്നത്. വിവരമറിഞ്ഞ് പോത്തന്‍കോട് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ആനാടുള്ള കുടുംബ വീട്ടില്‍ സംസ്‌കരിച്ചു.

വിലകൂടിയ ആറ് ബൈക്കുകളും ഒരു കാറും സ്വന്തം; 14 ലക്ഷം രൂപ വിലവരുന്ന ഹാര്‍ഡ്‌ലി ഡേവിഡ്സണ്‍ ബൈക്ക് വേണമെന്ന് ആഗ്രഹിച്ച 19കാരന്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍

വിലകൂടിയ ആറ് ബൈക്കുകളും ഒരു കാറും സ്വന്തമായുള്ള അഖിലേഷിന് 14 ലക്ഷം രൂപ വിലവരുന്ന പുതിയ ഹാര്‍ഡ്‌ലി ഡേവിഡ്സണ്‍ ബൈക്ക് വേണമെന്ന് തന്നോട് കുറച്ചുദിവസമായി ആവശ്യപ്പെട്ട് വരികയായിരുന്നുവെന്നു പിതാവ് അജികുമാര്‍ പറഞ്ഞു.

കാട്ടായിക്കോണത്ത് അഖില ട്രേഡേഴ്‌സ് എന്ന സ്ഥാപനം നടത്തുന്ന ഇവര്‍ കുടുംബമായി നരിയ്ക്കലില്‍ വാടകവീട്ടിലാണ് താമസം. സഹോദരി: അഖില.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  19 year old boy committed suicide,News, Local-News, Suicide Attempt, Police, Dead Body, Student, Medical College, Hospital, Obituary, Dead, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia