കുവൈത്തില്‍ കെട്ടിടത്തില്‍ വന്‍ തീപിടുത്തം: മലപ്പുറം, കൊല്ലം സ്വദേശികള്‍ മരിച്ചു

 


കുവൈത്ത് സിറ്റി: (www.kvartha.com 21/02/2015) കുവൈത്തില്‍ കെട്ടിടത്തിലുണ്ടായ വന്‍ തീപിടുത്തത്തില്‍ മലപ്പുറം, കൊല്ലം സ്വദേശികള്‍ മരിച്ചു. മലപ്പുറം മങ്കട സ്വദേശി സുരേഷ് ബാബു, (37) കൊല്ലം അയിത്തില്‍ ശ്രീകുമാര്‍ കണ്ണന്‍ (38) എന്നിവരാണു മരിച്ചത്. ആല്‍ മ്മുല്ല ജി.എഫ്. 4 സെക്യൂരിറ്റി കമ്പനിയിലെ ജീവനക്കാരാണു ഇരുവരും. ഇവര്‍ താമസിച്ച മഹബൂലയിലെ മുറിയില്‍ വെള്ളിയാഴ്ച രാത്രി 11.30 നു ആണു അപകടം സംഭവിച്ചത്.

മെഹ്ബൂലയിലെ കെട്ടിടത്തില്‍ അഞ്ചാം നിലയിലുണ്ടായ തീപിടുത്തത്തില്‍ രണ്ടു മലയാളികള്‍ കത്തിക്കരിഞ്ഞതായി അഗ്‌നിശമന വിഭാഗം അറിയിച്ചു. ഫഹാഹീല്‍, മങ്കഫ് എന്നിവിടങ്ങളില്‍ നിന്ന് കുതിച്ചെത്തിയ ഫയര്‍ എഞ്ചിനുകള്‍ തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടര്‍ന്നുപിടിക്കാതെ പെട്ടന്നു തീ അണച്ചതിനാല്‍ കൂടുതല്‍ അപായം ഒഴിവായി.

ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി  തെളിവെടുപ്പിന് ശേഷം മൃതദേഹങ്ങള്‍ നീക്കം ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
കുവൈത്തില്‍ കെട്ടിടത്തില്‍ വന്‍ തീപിടുത്തം: മലപ്പുറം, കൊല്ലം സ്വദേശികള്‍ മരിച്ചു

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Malayalees, Kuwait, Fire, Obituary, Kollam, Malappuram, 2 Malayalees died in Kuwait after fire broke in flat.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia