കാമുകിയുമൊത്തുള്ള വീഡിയോ പുറത്തായതിനെത്തുടര്‍ന്ന് യുവാവ് ജീവനൊടുക്കി
Aug 23, 2012, 12:06 IST
പനാജി(ഗോവ): കാമുകിയുമൊത്തുള്ള വീഡിയോ പുറത്തായതിനെത്തുടര്‍ന്ന് ഇരുപത്തൊന്നുകാരന് ജീവനൊടുക്കി. ഗോവ സ്വദേശിയായ അര്ജുന് മൈങ്കാര് ആണ് ആഗസ്റ്റ് അഞ്ചിന് തൂങ്ങിമരിച്ചത്. കാമുകിയുമൊത്തുള്ള വീഡിയോ എം.എം.എസ് രൂപത്തില്‍ വന്‍ പ്രചാരം നേടിയതോടെ കാമുകിയുടെ വീട്ടുകാര്‍ അര്‍ജുനെ ഭീഷണിപ്പെടുത്തിയതായി വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു.
അര്‍ജുന്റെ സഹോദരിക്കും കാമുകിയുടേതിന് സമാനമായ അനുഭവമുണ്ടാകുമെന്ന് കാമുകിയുടെ വീട്ടുകാര്‍ അര്‍ജുനെ ഭീഷണിപ്പെടുത്തിയതെന്ന് ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കുന്നു. ഇതോടെ കാമുകിയുടെ വീട്ടുകാര്‍ക്കെതിരെ പോലീസ് ആത്മഹത്യാപ്രേരണാകുറ്റം ചുമത്തി കേസ് എടുത്തു.
എം.എം.എസ് പുറത്തായതിനെത്തുടര്‍ന്ന് കാമുകിയെ വിവാഹം ചെയ്യാന്‍ അര്ജുന് തയ്യാറായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ അമ്മയും മൂന്ന് ആങ്ങളമാരും അര്‍ജുനെ സഹോദരിയുടെ പേരില്‍ ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്ന് രണ്ട് പേജ് വരുന്ന ആത്മഹത്യാകുറിപ്പില്‍ ആരോപിക്കുന്നു. കേസില്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തതായി റിപോര്‍ട്ടില്ല.

English Summery
Panaji: A 21-year-old in Goa has killed himself after an MMS that featured him with his girlfriend went viral.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.