ഷിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസില്‍ സ്‌ഫോടനം: 22 പേര്‍ കൊല്ലപ്പെട്ടു

 


ഇസ്ലാമാബാദ്: ഇറാനില്‍ നിന്നും മടങ്ങുകയായിരുന്ന ഷിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിനുനേര്‍ക്കുണ്ടായ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. ബസ് പോകുന്ന വഴിയില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ദരീന്‍ ഗഡിലായിരുന്നു സംഭവം.
ഷിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസില്‍ സ്‌ഫോടനം: 22 പേര്‍ കൊല്ലപ്പെട്ടുആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. തുടര്‍ച്ചയായി ഇത് മൂന്നാം ദിവസമാണ് പാക്കിസ്ഥാനില്‍ സ്‌ഫോടനങ്ങള്‍ അരങ്ങേറുന്നത്. സ്‌ഫോടനത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
SUMMARY: Islamabad: At least 22 Shia pilgrims returning from Iran were killed today when their bus was targeted with a bomb in the restive Balochistan province of southwest Pakistan.
Keywords: Balochistan province, Blast, Bomb, Iran, Pakistan, Shia
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia