തൃശൂരില്‍ ബസും സ്കൂടറും തമ്മില്‍ കൂട്ടിയിടിച്ച് അപകടം; വാഹനത്തിനടിയില്‍പെട്ട് 22കാരിക്ക് ദാരുണാന്ത്യം; കൂടെയുണ്ടായിരുന്ന പിതാവിന് ഗുരുതര പരിക്ക്; സംഭവത്തിന് പിന്നാലെ ഇറങ്ങിയോടി ഡ്രൈവറും കന്‍ഡക്ടറും
Mar 21, 2022, 15:44 IST
തൃശൂര്‍: (www.kvartha.com 21.03.2022) ബസും സ്കൂടറും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂടര്‍ യാത്രക്കാരിയായ 22കാരിക്ക് ദാരുണാന്ത്യം. വല്ലച്ചിറ സ്വദേശിനി ലയ ആണ് മരിച്ചത്. കരുവന്നൂര്‍ ചെറിയ പാലത്തിന് സമീപംവച്ചാണ് അപകടം ഉണ്ടായത്. സ്കൂടറില്‍ പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്ന പിതാവ് ഡേവിഡിന് ഗുരുതരമായി പരിക്കേറ്റു.
രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. തൃശൂര്‍ ഭാഗത്ത് നിന്നും വരുകയായിരുന്ന സ്കൂടറിന്റെ പിറകില്‍ വന്നിരുന്ന ലിമിറ്റഡ് സ്റ്റോപ് ബസ് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. നിയന്ത്രണം വിട്ട് സ്കൂടര്‍ മറിഞ്ഞ് റോഡിലേക്ക് വീണു. വാഹനത്തിലുണ്ടായിരുന്ന ലയ റോഡിലേയ്ക്കും ഡേവീസ് കാനയ്ക്ക് മുകളിലേയ്ക്കുമാണ് വീണത്. ഇതിനിടെ ലയയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ലയയുടെ ജീവന് രക്ഷിക്കാനായില്ല. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിലെ ബികോം രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. ചേര്‍പ്പ് പൊലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ബസ് കസ്റ്റഡിയിലെടുത്തു. അപകടം നടന്നയുടനെ ബസിന്റെ ഡ്രൈവറും കന്‍ഡക്ടറും ഇറങ്ങി ഓടിയെന്ന് ബസിലെ യാത്രക്കാര്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.