Accidental Death | ഇറാനില്‍ ബസ് മറിഞ്ഞ് പാകിസ്താനില്‍ നിന്നുള്ള 28 തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം

 
28 pilgrims from Pakistan have been died and 23 injured after their bus overturned in central Iran, Iran, Pakistan, bus accident.
28 pilgrims from Pakistan have been died and 23 injured after their bus overturned in central Iran, Iran, Pakistan, bus accident.

Representational Image Generated by Meta AI

23 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 7 പേരുടെനില ഗുരുതരാവസ്ഥയിലാണുള്ളതെന്നാണ് പുറത്ത് വരുന്ന വിവരം

ടെഹ്‌റാന്‍: (KVARTHA) മധ്യ ഇറാനില്‍ ബസ് തലക്കീഴായി മറിഞ്ഞ് പാകിസ്താനില്‍ നിന്നുള്ള 28 തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഏഴ് പേര്‍ ഗുരുതരാവസ്ഥയിലാണുള്ളതെന്നാണ് പുറത്ത് വരുന്ന വിവരം. 11 സ്ത്രീകളും 17 പുരുഷന്മാരുമാണ് അപകടത്തില്‍ മരിച്ചിട്ടുള്ളത്. 

ചൊവ്വാഴ്ച രാത്രിയാണ് ഇറാന്‍ പ്രവിശ്യയായ യാസ്ദില്‍ അപകടമുണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. അല്‍-ഹുസൈന്‍ ഇബ്ന്‍ അലിയുടെ അനുസ്മരണത്തിനായി ഇറാഖിലേക്ക് പുറപ്പെട്ട തീര്‍ത്ഥാടകരുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ലാര്‍കാനയില്‍ നിന്നുള്ളവരാണ് ബസിലുണ്ടായിരുന്നതെന്നാണ് പുറത്ത് വരുന്നത്.  

ബ്രേക്കിംഗ് സംവിധാനത്തില്‍ സംഭവിച്ച തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക പൊലീസ് റിപ്പോര്‍ട്ട്. തലകീഴായി മറിഞ്ഞ ബസിന്റെ ചിത്രങ്ങള്‍ ഇറാന്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. 

അല്‍-ഹുസൈന്‍ ഇബ്ന്‍ അലിയുടെ അനുസ്മരണത്തിനായി ഇരുപത് ലക്ഷം ഷിയ മുസ്ലിം വിശ്വാസികളാണ് വര്‍ഷം തോറും നടക്കുന്ന തീര്‍ത്ഥാടന യാത്രയില്‍ പങ്കെടുക്കാറ്. ഇറാഖിലെ നജാഫ് മുതല്‍ കര്‍ബല വരെയുള്ള 80 കിലോമീറ്റര്‍ ദൂരത്താണ് തീര്‍ത്ഥാടക സംഗമം നടക്കാറ്. 

ഗതാഗത സംവിധാനങ്ങളിലെ പോരായ്മകളാല്‍, ഓരോ വര്‍ഷവും 20000 പേരാണ് ഇറാനില്‍ റോഡ് അപകടങ്ങളില്‍ മരണപ്പെടുന്നതെന്നാണ് കണക്കുകള്‍.  

#IranBusAccident #PakistanPilgrims #Tragedy #RoadSafety #Iran #Pakistan


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia