നടന്‍ കമലഹാസന്റെ ഷൂട്ടിംഗ് സെറ്റില്‍ ക്രെയിന്‍ മറിഞ്ഞ് വീണ് രണ്ട് സഹസംവിധായകരുള്‍പ്പെടെ 3 പേര്‍ മരിച്ചു; 10പേര്‍ക്ക് ഗുരുതരം; പരിക്കേറ്റവരില്‍ സംവിധായകന്‍ ശങ്കറും; വേദനാജനകമായ സംഭവമെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നുവെന്നും ട്വിറ്ററിലൂടെ താരം

ചെന്നൈ: (www.kvartha.com 20.02.2020) നടന്‍ കമല്‍ഹാസന്റെ ചെന്നൈ പൂനമല്ലിയിലെ ഷൂട്ടിംഗ് സെറ്റില്‍ ക്രെയിന്‍ മറിഞ്ഞ് വീണ് രണ്ട് സഹസംവിധായകരുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. 10 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സിനിമയുടെ സംവിധായകന്‍ ശങ്കറിനും പരിക്കേറ്റു.

ചെന്നൈ പൂനമല്ലിയ്ക്ക് അടുത്തുള്ള ചെമ്പാരക്കം ഇവിപി ഗാര്‍ഡന്‍സില്‍ ബുധനാഴ്ച രാത്രി സെറ്റിടുന്നതിനിടെ 150 അടി നീളമുള്ള ക്രെയിന്‍ മറിഞ്ഞുവീണായിരുന്നു അപകടം. ക്രെയിനിന്റെ അടിയില്‍പ്പെട്ട മൂന്നുപേരും തല്‍ക്ഷണം മരിക്കുകയായിരുന്നു.

കമലഹാസന്റെ ഇന്ത്യന്‍ 2 ന്റെ ചെന്നൈയിലെ പൂനമല്ലി സെറ്റില്‍ വച്ചാണ് അപകടമുണ്ടായത്. ക്രെയിന്‍ ഉപയോഗിച്ച് നടത്തേണ്ട ഒരു സീനിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. സംവിധായകന്‍ ശങ്കറും സഹസംവിധായകരും ഇരുന്ന ടെന്റിന് മുകളിലേക്ക് ക്രെയിന്‍ വീഴുകയായിരുന്നു.

 നടന്‍ കമലഹാസന്റെ ഷൂട്ടിംഗ് സെറ്റില്‍ ക്രെയിന്‍ മറിഞ്ഞ് വീണ് രണ്ട് സഹസംവിധായകരുള്‍പ്പെടെ 3 പേര്‍ മരിച്ചു; 10പേര്‍ക്ക് ഗുരുതരം; പരിക്കേറ്റവരില്‍ സംവിധായകന്‍ ശങ്കറും; വേദനാജനകമായ സംഭവമെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നുവെന്നും ട്വിറ്ററിലൂടെ താരം

സഹസംവിധായകയരായ മധു, കൃഷ്ണ എന്നിവരുള്‍പ്പെടെ മൂന്നു പേരാണ് മരിച്ചത്. സംവിധായകന്‍ ശങ്കറിന്റെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകട സമയത്ത് നടന്‍ കമല്‍ഹാസന്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നു. സഹപ്രവര്‍ത്തകരുടെ വിയോഗം ഏറ്റവും വേദനാജനകമാണെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നതായും ഭയാനകമായ അപകടമാണ് സംഭവിച്ചതെന്നും കമല്‍ ഹാസന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.

 നടന്‍ കമലഹാസന്റെ ഷൂട്ടിംഗ് സെറ്റില്‍ ക്രെയിന്‍ മറിഞ്ഞ് വീണ് രണ്ട് സഹസംവിധായകരുള്‍പ്പെടെ 3 പേര്‍ മരിച്ചു; 10പേര്‍ക്ക് ഗുരുതരം; പരിക്കേറ്റവരില്‍ സംവിധായകന്‍ ശങ്കറും; വേദനാജനകമായ സംഭവമെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നുവെന്നും ട്വിറ്ററിലൂടെ താരം

കമല്‍ഹാസന്‍-ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'ഇന്ത്യന്‍ 2' വിന്റെ ഷൂട്ടിംഗ് നേരത്തെ ബജറ്റുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അഭിപ്രായ ഭിന്നതമൂലം ഇടയ്ക്ക് വെച്ച് നിന്നുപോയിരുന്നു. നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സുമായി സംവിധായകന്‍ ശങ്കര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്.

1996ലാണ് കമല്‍ഹാസന്‍-ശങ്കര്‍ ടീമിന്റെ 'ഇന്ത്യന്‍' തിയേറ്ററുകളിലെത്തിയത്. കമല്‍ ഹാസന്‍ ഇരട്ടവേഷത്തില്‍ എത്തിയ ചിത്രം 1996 ലെ ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു.

  Keywords:  3 dead, 10 injured in major accident on set of Kamal Haasan's Indian 2 in Chennai, chennai, News, Cinema, Accidental Death, Director, Actor, Obituary, Kamal Hassan, Twitter, Injured, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia