കാസര്‍­കോ­ട്ട് ദ­മ്പ­തി­ക­ളും മ­കനും മ­രി­ച്ച നി­ല­യില്‍

 


കാസര്‍­കോ­ട്ട് ദ­മ്പ­തി­ക­ളും മ­കനും മ­രി­ച്ച നി­ല­യില്‍
ബാ­ലന്‍­
കാസര്‍­കോ­ട്ട് ദ­മ്പ­തി­ക­ളും മ­കനും മ­രി­ച്ച നി­ല­യില്‍
മാ­ധവി­
  കാ­സര്‍­കോ­ട്: ഗൃ­ഹ­നാ­ഥ­നും, ഭാ­ര്യ­യും, മ­കനും വീ­ട്ടി­നകത്ത് മ­രി­ച്ച നി­ല­യില്‍. കോ­ടോം­ ബേളൂര്‍­ പഞ്ചാ­യത്തില്‍­ മുക്കുഴി­ പനയാര്‍­കുന്നിലെ­ പട്ടി­ക വര്‍­ഗ കോ­ളനി­യിലെ ബാ­ലന്‍­(55), ഭാ­ര്യ­ മാ­ധവി­(48),­ മകന്‍­ വി­നോ­ദ്­(26) എന്നി­വ­രെ­യാ­ണ് മ­രി­ച്ച നി­ല­യില്‍ ക­ണ്ടെ­ത്തി­യ­ത്. കുടും­ബകലഹത്തെ തുടര്‍­ന്ന്­ ബാ­ലന്‍­ ഭാ­ര്യ­യേയും­ മകനെയും­ കൊ­ലപ്പെടുത്തി­യ ശേഷം­ തൂ­ങ്ങി­ മരി­ച്ചതാ­ണെന്ന്­ കരുതുന്നു.­ മൂ­ന്ന്­ പേരും­ കര്‍­ഷകതൊ­ഴി­ലാ­ളി­കളാ­ണ്.­ ­

ബാ­ലന്‍­ വീ­ട്ടി­നുള്ളില്‍­ തൂ­ങ്ങി­ മരി­ച്ചനി­ലയി­ലും­ വി­നോ­ദി­ന്റെ മൃ­തദേഹം­ ഇതേ മുറി­യില്‍­ ചോ­രവാര്‍­ന്ന നി­ലയി­ലും­ മാ­ധവി­യുടേത്­ അടുക്കളയി­ലുമാ­യി­രുന്നു. ഇരുവരുടെയും­ തലക്ക്­ വാ­ക്കത്തി­ കൊ­ണ്ടുള്ള വെട്ടേറ്റ ഗുരുതരമാ­യ പരി­ക്കുണ്ട്.­
ബുധനാ­ഴ്­ച രാ­ത്രി­ സം­ഭവം­ നടന്നതാ­യാ­ണ്­ സൂ­ചന.­ വ്യാ­ഴാ­ഴ്­ച ഇവരെ പുറത്തെങ്ങും­ കാ­ണാ­ഞ്ഞതി­നെ തുടര്‍­ന്ന്­ നാ­ട്ടുകാര്‍­ അന്വേ­ഷി­ച്ചപ്പോ­ഴാ­ണ്­ മൃ­തദേഹങ്ങള്‍­ കണ്ടെത്തിയത്.­

ബാ­ലാ­മണി­യാ­ണ്­ മരി­ച്ച മാ­ധവി­യുടെ മറ്റൊ­രു മകള്‍.­ ബാ­ലാ­മണി­ പെരി­യയി­ലെ ഭര്‍­ത്താ­വി­നോ­ടൊ­ന്നി­ച്ചാ­ണ്­ താ­മസം.­ വി­വരമറി­ഞ്ഞ്­ എഎസ്­പി­ പി­ മഞ്­ജുനാ­ഥ്,­ ഹൊ­സ്­ദുര്‍­ഗ്­ സി­ഐ കെ വി­ വേണുഗോ­പാ­ലന്‍,­ അമ്പലത്തറ എസ്‌­ഐ സന്തോ­ഷ്­­ എന്നി­വര്‍­ സ്ഥലത്തെത്തി.­ ­

Keywords:  Family, Suicide, Kasaragod, Rajappuram, House wife, Husband, Son, Police, House, Murder, Killed, Obit, Charamam, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia