പാളത്തില്‍ മരിച്ചയാളുടെ ഫോട്ടോയെടുക്കുന്നതിനിടെ 3 യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു
Jul 25, 2013, 11:45 IST
കഞ്ചിക്കോട്: പാലക്കാട് കഞ്ചിക്കോട്ട് റെയില്‍വേ ട്രാക്കില്‍ കണ്ട അജ്ഞാത മൃതദേഹത്തിന്റെ ഫോട്ടോ എടുക്കുന്നതിനിടയില്‍ മൂന്ന് യുവാക്കള്‍ തീവണ്ടിയിടിച്ചു മരിച്ചു. കഞ്ചിക്കോട് കൊയ്യാമരയ്ക്കാട് സ്വദേശികളായ ജെയിംസ്, സതീഷ്, പ്രതീഷ് എന്നിവരാണ് മരിച്ചത്.
കഞ്ചിക്കോട്ട് തീവണ്ടിയിടിച്ചു മരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹത്തിന്റെ ഫോട്ടോ എടുക്കുന്നതിനിടയിലാണ് വ്യാഴാഴ്ച രാവിലെ എട്ടരയോടെ കോയമ്പത്തൂരില്‍ നിന്നു വരികയായിരുന്ന കോയമ്പത്തൂര്‍- ഷൊര്‍ണൂര്‍ പാസഞ്ചര്‍ ഇടിച്ചു വീഴ്ത്തിയത്.
കനത്ത മഴയില്‍ ട്രാക്കില്‍ നിന്നും ഫോട്ടോ എടുക്കുന്നതിനിടയില്‍ പിറകില്‍ നിന്നും തീവണ്ടി വരുന്ന വിവരം ഇവര്‍ അറിഞ്ഞിരുന്നില്ല. കൂടെയുണ്ടായിരുന്നവര്‍ ബഹളം വെച്ചിരുന്നെങ്കിലും മഴയെ തുടര്‍ന്ന് ഇവര്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ല. വിവരമറിഞ്ഞ് പല സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം സംസ്ക്കരിക്കും.
Also Read:
ചായയില്‍ വിഷക്കായ കലക്കി മകനെ കൊല്ലാന്‍ ശ്രമിച്ച പിതാവിന് 4 വര്‍ഷം കഠിന തടവ്

Keywords: Palakkad, Train Accident, Dead Body, Youth, Obituary, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.