അലഹാബാദ് റെയില്‍വേ സ്‌റ്റേഷനില്‍ നടപ്പാലം തകര്‍ന്ന് 36 പേര്‍ മരിച്ചു
Feb 11, 2013, 19:58 IST
അലഹാബാദ്: അലഹാബാദ് റയില്‍വേ സ്‌റ്റേഷനില്‍ നടപ്പാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി. പരിക്കേറ്റ പലരും അത്യാസന്ന നിലയിലാണ്. ഞായറാഴ്ച സന്ധ്യയ്ക്ക് ഏഴ് മണിയോടെയാണ് ദുരന്തമുണ്ടായത്. ആറാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ നടപ്പാലത്തിന്റെ കൈവരി തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് പലരും മരിച്ചത്.
സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിറ്റുണ്ട്. ട്രെയിന്‍ എത്തിയപ്പോള്‍ തീര്‍ഥാടകര്‍ കൂട്ടത്തോടെ പാലത്തിലേക്ക് തള്ളിക്കയറുകയും പാലം തകര്‍ന്നു വീഴുകയുമായിരുന്നു. അതിനിടെ പരിഭ്രാന്തരായ ആളുകള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് തിക്കുംതിരക്കുമുണ്ടായത്. അതാണ് മരണസംഖ്യ ഉയരാന്‍ ഇടയാക്കിയത്. മരിച്ചവരില്‍ 26 പേര്‍ സ്ത്രീകളാണ്.
രണ്ടുലക്ഷത്തോളം ആളുകള്‍ അപകടസമയത്ത് സ്‌റ്റേഷനില്‍ ഉണ്ടായിരുന്നു. പാലം തകര്‍ന്നും വീണപ്പോള്‍ ഉണ്ടായ തിക്കിനും തിരക്കിനുമിടയില്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതായും ആക്ഷേപമുണ്ട്. എന്നാല്‍ ലാത്തിച്ചാര്‍ജ് നടത്തിയിട്ടില്ലെന്നും തിരക്ക് നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്നും പോലീസിനെ ന്യായീകരിച്ച് റെയില്‍വേ അതികൃധര്‍ രംഗത്തുവന്നു. അപകടത്തില്‍പ്പെട്ടവര്‍ക്ക് യഥാസമയം വൈദ്യസഹായം ലഭിച്ചില്ലെന്നും പരാതിയുണ്ട്.
പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭമേളയിലെ ശുഭദിനമായ മൗനി അമാവാസി നാളിലുണ്ടായ ദുരന്തം ഉത്സവത്തിന്റെ ശോഭകെടുത്തി. ഞായറാഴ്ച മാത്രം മൂന്നു കോടിയിലേറെ ഭക്തരാണ് ത്രിവേണീ സംഗമത്തില്‍ പുണ്യസ്‌നാനം നടത്തിയത്. ഇതു കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില്‍ പെട്ടത്.
Keywords: Allahabad, Death, Railway station, Stampede, People, Injured, Hospital, Festival, 3 crore, Accident, Foot over bridge, Utharpradesh Government, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിറ്റുണ്ട്. ട്രെയിന്‍ എത്തിയപ്പോള്‍ തീര്‍ഥാടകര്‍ കൂട്ടത്തോടെ പാലത്തിലേക്ക് തള്ളിക്കയറുകയും പാലം തകര്‍ന്നു വീഴുകയുമായിരുന്നു. അതിനിടെ പരിഭ്രാന്തരായ ആളുകള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് തിക്കുംതിരക്കുമുണ്ടായത്. അതാണ് മരണസംഖ്യ ഉയരാന്‍ ഇടയാക്കിയത്. മരിച്ചവരില്‍ 26 പേര്‍ സ്ത്രീകളാണ്.
രണ്ടുലക്ഷത്തോളം ആളുകള്‍ അപകടസമയത്ത് സ്‌റ്റേഷനില്‍ ഉണ്ടായിരുന്നു. പാലം തകര്‍ന്നും വീണപ്പോള്‍ ഉണ്ടായ തിക്കിനും തിരക്കിനുമിടയില്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതായും ആക്ഷേപമുണ്ട്. എന്നാല്‍ ലാത്തിച്ചാര്‍ജ് നടത്തിയിട്ടില്ലെന്നും തിരക്ക് നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്നും പോലീസിനെ ന്യായീകരിച്ച് റെയില്‍വേ അതികൃധര്‍ രംഗത്തുവന്നു. അപകടത്തില്‍പ്പെട്ടവര്‍ക്ക് യഥാസമയം വൈദ്യസഹായം ലഭിച്ചില്ലെന്നും പരാതിയുണ്ട്.
പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭമേളയിലെ ശുഭദിനമായ മൗനി അമാവാസി നാളിലുണ്ടായ ദുരന്തം ഉത്സവത്തിന്റെ ശോഭകെടുത്തി. ഞായറാഴ്ച മാത്രം മൂന്നു കോടിയിലേറെ ഭക്തരാണ് ത്രിവേണീ സംഗമത്തില്‍ പുണ്യസ്‌നാനം നടത്തിയത്. ഇതു കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില്‍ പെട്ടത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.