തൃശ്ശൂരില്‍ കാര്‍ നിയന്ത്രണം വിട്ട് കുളത്തില്‍ വീണ് ദമ്പതികള്‍ക്കും സ്‌കൂട്ടര്‍ അപകടത്തില്‍ 2 യുവാക്കള്‍ക്കും ദാരുണാന്ത്യം; അപകടം നടന്നത് ലോറി ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചപ്പോള്‍
Nov 30, 2019, 10:50 IST
തൃശ്ശൂര്‍: (www.kvartha.com 30.11.2019) തൃശ്ശൂരില്‍ വ്യത്യസ്ത വാഹനാപകടങ്ങളിലായി നാലുമരണം. കാര്‍ നിയന്ത്രണം വിട്ട് കുളത്തില്‍ വീണ് ദമ്പതികള്‍ക്കും സ്‌കൂട്ടര്‍ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്കുമാണ് മരണം സംഭവിച്ചത്. തൃശ്ശൂര്‍ ദേശീയപാതയില്‍ വാണിയമ്പാറയില്‍ കാര്‍ നിയന്ത്രണം വിട്ട് കുളത്തില്‍ വീണാണ് ആദ്യത്തെ മരണം. തൃപ്പൂണിത്തുറ ഏലൂര്‍ സ്വദേശികളായ ഷീല (50), ഭര്‍ത്താവ് ബെന്നി ജോര്‍ജ് (52) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 2.30മണിയോടെയായിരുന്നു അപകടം.
ദേശീയ പാതയോട് ചേര്‍ന്ന കുളത്തിലേക്ക് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ വീഴുകയായിരുന്നു. വാഹനമോടിച്ചിരുന്ന ഇവരുടെ സുഹൃത്ത് ശശി കര്‍ത്ത അത്ഭുതകരമായി രക്ഷപ്പെട്ടു. കോയമ്പത്തൂരില്‍ നിന്ന് ദക്ഷിണ മേഖലാ റോട്ടറി ക്ലബ്ബിന്റെ മീറ്റിങ് കഴിഞ്ഞ് കൊച്ചിയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.
പുലര്‍ച്ചെ നാലരമണിയോടെയാണ് കാര്‍ കുളത്തില്‍ നിന്ന് പുറത്തെടുത്തത്. ഷീലയുടെ മൃതദേഹം കാറിലുണ്ടായിരുന്നു. രാവിലെ ആറരമണിയോടെയാണ് ബെന്നി ജോര്‍ജിന്റെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെത്തിയത്. പാലക്കാടു നിന്നുള്ള സ്‌കൂബ ടീം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മുന്നിലുണ്ടായിരുന്ന ലോറി പെട്ടന്ന് ബ്രേക്കിട്ടപ്പോള്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചതാണ് അപകട കാരണമെന്ന് അറിയുന്നു.

ദേശീയപാതയിലെ നിര്‍മാണത്തിലെ അപാകതയാണ് വാണിയമ്പാറയിലെ അപകടത്തിന് പ്രധാന കാരണമെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. റോഡരികില്‍ 10 അടി താഴ്ചയിലാണ് കുളം. ഇവിടെ കുളമുണ്ടെന്ന സൂചനാ ബോര്‍ഡും സ്ഥാപിച്ചിട്ടില്ല. ദേശീയ പാതയ്ക്കരികില്‍ ഇങ്ങനെയൊരു കുളമുള്ളതായി മനസിലാകില്ല. അതറിയാതെ വാഹനങ്ങള്‍ റോഡരികിലേക്ക് നീക്കുന്നതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടെ രാത്രികാലങ്ങളില്‍ ഇതിനുമുമ്പും അപകടമുണ്ടായിട്ടുണ്ട്.
പെരിഞ്ഞനത്ത് സ്‌കൂട്ടറില്‍ അജ്ഞാത വാഹനം ഇടിച്ചുണ്ടായ അപകടത്തിലാണ് രണ്ടുപേര്‍ മരിച്ചത്. പുലര്‍ച്ചെ 2.40മണിയേടെയാണ് അപകടമുണ്ടായത്. ദേശീയ പാതയിലാണ് അപകടം. ആലുവ സ്വദേശിയായ ശ്രീമോന്‍ (15), ദില്‍ജിത്ത് (20) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 4 killed in 2 separate accidents in Thrissur, Thrissur, News, Local-News, Accidental Death, Injured, Hospital, Treatment, Obituary, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.