ബണ്ട് വാള്: മംഗലാപുരം ബ്യാറി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ 4 മലയാളി വിദ്യാര്‍ത്ഥികളെ നേത്രാവതി പുഴയില്‍ കാണാതായി. കണ്ണൂര്‍ സ്വദേശികളായ സുബാന്, സഫാന്‍, കാസര്‍കോട് സ്വദേശി സിഫാന്‍, മലപ്പുറം സ്വദേശി വിനാശ് എന്നിവരെയാണ് കാണാതായത്. ഇവരോടൊപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശി മസ്റൂഫിനെ രക്ഷപ്പെടുത്തി. ധര്മ്മനാഗരയിലെ ഇന്നോലിയിലാണ് അപകടം സംഭവിച്ചത്. ക്രിസ്തുമസ് ആഘോഷിക്കാനായി എത്തിയ 12 അംഗ സംഘത്തിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്. പുഴയുടെ തീര്‍ത്ത് ഫുട്ബോള്‍ കളിക്കുന്നതിനിടയില്‍ പുഴയിലേക്ക് തെറിച്ചുവീണ ബോള്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് 4 പേരും വെള്ളത്തില്‍ വീണത്. വൈകിട്ട് 5.45ഓടെയായിരുന്നു അപകടം. വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി തിരച്ചില്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
English Summery
Bantwal: Four students of Bearys Institute of Technology, Mangalore, are feared drowned in Netravati river here on Sunday December 25. All of them hailed from Kerala.
English Summery
Bantwal: Four students of Bearys Institute of Technology, Mangalore, are feared drowned in Netravati river here on Sunday December 25. All of them hailed from Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.