Accidental Death | ലഡാക്കില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 6 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്
Aug 22, 2024, 16:42 IST
Representational Image Generated by Meta AI
25 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
ദില്ലി: (KVARTHA) ലഡാക്കില്‍ (Ladakh) സ്വകാര്യ ബസ് മലയിടുക്കിലേക്ക് (Gorge) വീണ് ആറ് യാത്രക്കാര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ലേയില്‍ ജില്ലയില്‍ (Leh) നിന്ന് കിഴക്കന്‍ ലഡാക്കിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. അപകടം നടക്കുമ്പോള്‍ 25 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
200 മീറ്ററിലധികം താഴ്ചയുള്ള മലയിടുക്കിലേക്ക് ബസ് മറിയുകയായിരുന്നു. രക്ഷപ്പെട്ട യാത്രക്കാരുടെ പരിക്ക് ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. അപകടത്തില്‍ ബസ് തകര്‍ന്നു. അപകടം നടന്നയുടനെ സൈന്യമാണ് അപകടത്തില്‍പെട്ടവരെ രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
#LadakhAccident #BusCrash #IndiaNews #RescueOperations #Tragedy #Prayers
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.