പത്തുവയസുകാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ആറ് സഹോദരിമാര്‍ കുളത്തില്‍ മുങ്ങിമരിച്ചു

 


റിയാദ്: ശനിയാഴ്ച അതിദാരുണമായ മരണങ്ങള്‍ക്ക് സൗദി അറേബ്യയിലെ താഴ്വര സാക്ഷ്യം വഹിച്ചു. അവധിയാഘോഷിക്കാന്‍ റിയാദിന് പുറത്തുള്ള താഴ്വരയിലെത്തിയ കുടുംബങ്ങളിലെ ആറ് പേരാണ് കുളത്തില്‍ മുങ്ങിമരിച്ചത്. പത്തുവയസുകാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലായിരുന്നു അപകടം.
കഴിഞ്ഞ രണ്ടാഴ്ചയായി പെയ്ത മഴയില്‍ കുളത്തില്‍ നിറയെ വെള്ളമുണ്ടായിരുന്നു. കളിക്കാനിറങ്ങിയ പത്തുവയസുകാരി ചളിയില്‍ പുതഞ്ഞതോടെയാണ് ദുരന്തങ്ങള്‍ തുടങ്ങിയത്. കുട്ടിയെ രക്ഷിക്കാന്‍ ബന്ധുവായ പെണ്‍കുട്ടി കുളത്തിലേയ്ക്ക് ചാടിയെങ്കിലും ചളിയില്‍ പുതഞ്ഞു.
പത്തുവയസുകാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ആറ് സഹോദരിമാര്‍ കുളത്തില്‍ മുങ്ങിമരിച്ചുരണ്ട് കുട്ടികളേയും അല്പനേരം കഴിഞ്ഞിട്ടും കാണാതായതോടെ ഒരു പെണ്‍കുട്ടി കൂടി കുളത്തിലേയ്ക്ക് എടുത്തുചാടി. ആ കുട്ടിയും കുളത്തിനടിയിലെ ചളിയില്‍ കുടുങ്ങി. അപകടം മണത്തതോടെ സഹോദരിമാരെ രക്ഷിക്കാനായി മൂന്നുപെണ്‍കുട്ടികള്‍ കുളത്തിലേയ്ക്ക് എടുത്തുചാടി. അവരും ചളിയില്‍ പുതഞ്ഞു.
ബന്ധുക്കളായ മൂന്ന് കുടുംബങ്ങളിലെ കുട്ടികളാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരില്‍ ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ ഉള്‍പ്പെടും. മാതാപിതാക്കള്‍ ദുരന്തമറിഞ്ഞപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു. ഒടുവില്‍ പോലീസെത്തിയാണ് ആറുപേരുടേയും മൃതദേഹങ്ങള്‍ കരയ്ക്ക് കയറ്റിയത്.
SUMMARY: Tragedy jolted a Saudi family on a weekend picnic on Saturday when six sisters and cousins drowned in a pond trying to save a little girl from the family.
Keywords: Gulf, Obituary, Saudi Arabia, Drowned dead,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia