Obituary | തമിഴ്നാട്ടില്‍ പനിക്ക് കുത്തിവയ്‌പ്പെടുത്ത 6 വയസുകാരന്‍ മരിച്ചു; വ്യാജ വനിതാ ഡോക്ടര്‍ അറസ്റ്റില്‍

 


ചെന്നൈ: (www.kvartha.com) തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയില്‍ പനിക്ക് കുത്തിവയ്‌പ്പെടുത്ത ആറു വയസുകാരന്‍ മരിച്ചു. രാജപാളയം സ്വദേശി മഹേശ്വരന്റെ മകന്‍ കവി ദേവനാഥനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിക്ക് കുത്തിവയ്പ്പ് നല്‍കിയ ക്ലിനികിലെ വനിതാ ഡോക്ടര്‍ കാതറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തി.

Obituary | തമിഴ്നാട്ടില്‍ പനിക്ക് കുത്തിവയ്‌പ്പെടുത്ത 6 വയസുകാരന്‍ മരിച്ചു; വ്യാജ വനിതാ ഡോക്ടര്‍ അറസ്റ്റില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

നവംബര്‍ നാലിനാണ് പനി ബാധിച്ച ദേവനാഥനെ പിതാവ് മഹേശ്വരന്‍ കാതറിന്റെ ക്ലിനികില്‍ ചികിത്സയ്‌ക്കെത്തിച്ചത്. കുത്തിവയ്‌പ്പെടുത്ത് വീട്ടില്‍ മടങ്ങിയെത്തിയതിന് പിന്നാലെ കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. കാലില്‍ നീരും കഠിനമായ വേദനയും അനുഭവപ്പെട്ടതോടെ പിതാവ് കുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

ഇവിടെനിന്ന് പാരസിറ്റമോള്‍ കുത്തിവയ്‌പ്പെടുത്തു. എന്നാല്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുട്ടി കുഴഞ്ഞുവീണു. ഉടന്‍തന്നെ കുട്ടിയെ രാജപാളയം സര്‍കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടിയുടെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് കാണിച്ച് മഹേശ്വരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസും ആരോഗ്യവകുപ്പും അന്വേഷണം നടത്തിയത്. കാതറിന്‍ കുത്തിയ്പ് നല്‍കിയ ഭാഗത്തുണ്ടായ അണുബാധയാണ് കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇതിന്റെ അടിസ്ഥാനത്തില്‍ കാതറിന്റെ ക്ലിനികില്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ വ്യാജ ഡോക്ടറാണെന്നും പൊലീസ് കണ്ടെത്തി. ക്ലിനികില്‍ നിന്ന് നിരവധി മരുന്നുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Keywords: 6-year-old boy dies after getting injection for fever, quack arrested in TN’s Virudhunagar, Chennai, News, Dead, Obituary, Police, Hospital, Treatment, Arrested, Child, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia