ഇടുക്കി: (www.kvartha.com 13.09.2015) കൊച്ചി ധനുഷ്ക്കോടി ദേശീയപാതയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ചികിത്സയിലായിരുന്ന ആറുവയസുകാരന് മരിച്ചു. കാലടി ചിറ്റൂര്‍ കൊച്ചിലക്കര കൊറിയേടത്ത് കെ.ഡി. ജോസഫ്മഞ്ജു ദമ്പതികളുടെ മകന് അര്‍നോള്‍ഡ് (6) ആണ് മരിച്ചത്. ദേശീയപാതയിലെ കൂമ്പന്‍പാറയില്‍ ശനിയാഴ്ച രാവിലെ 10 മണിയോടെ കാലടിയില്‍ നിന്നും പൊട്ടന്‍കാടുള്ള ബന്ധു വീട്ടിലേക്ക് പോകും വഴിയാണ് അപകടം.
എതിരെ വന്ന വാഹനത്തില്‍ നിന്നും വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണം വിട്ട് റോഡില്‍ തന്നെ മറിയുകയായിരുന്നു. മരിച്ച അര്നോര്ഡിന്റെ സഹോദരി രണ്ടുവയസുള്ള ആര്യയടക്കം കുടുംബസമേതമാണ് യാത്ര ചെയ്തിരുന്നത്. മഞ്ജുവിന് നിസാര പരിക്കേറ്റതൊഴിച്ചാല്‍ മറ്റാര്‍ക്കും പരിക്കില്ല. റോഡില്‍ തലയടിച്ചു വീണതിന്റെ ഫലമായുണ്ടായ ക്ഷതമാണ് അര്‍നോള്‍ഡിന്റെ മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Keywords : Idukki, Kerala, Accident, Death, Obituary, Auto Driver, Arnold.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.