പരപുരുഷ ബന്ധം: 62കാരന്‍ ഭാര്യയെ കഴുത്തറുത്ത് കൊന്നു

 


ആഗ്ര(യുപി): പരപുരുഷബന്ധമുണ്ടെന്ന സംശയത്തില്‍ 62കാരന്‍ ഭാര്യയെ കഴുത്തറുത്ത് കൊന്നു. രാമവതി (55) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ദുങര്‍ സിംഗ് രമാവതിയുടെ കഴുത്തറുക്കുകയും ഇരുമ്പ് വടികൊണ്ട് മര്‍ദ്ദിക്കുകയുമായിരുന്നു. സംഭവസ്ഥലത്തുവെച്ചു തന്നെ രമാവതി മരിച്ചു.
മരണശേഷം രമാവതിയുടെ മൃതദേഹം കഷണങ്ങളാക്കി മുറിക്കാനും ശ്രമിച്ചു. കൊലപാതകത്തിന് ശേഷം വീട് പുറത്തുനിന്ന് പൂട്ടി ദുങര്‍ സിംഗ് കടന്നുകളഞ്ഞു.


പരപുരുഷ ബന്ധം: 62കാരന്‍ ഭാര്യയെ കഴുത്തറുത്ത് കൊന്നുസംശയരോഗം നിമിത്തം ദുങര്‍ സിംഗ് ഭാര്യയെ വീടിന് പുറത്തിറങ്ങാന്‍ പോലും അനുവദിച്ചിരുന്നില്ല. വീടിന് പുറത്തിറങ്ങുന്നതെങ്ങാനും ശ്രദ്ധയില്‍ പെട്ടാല്‍ സിംഗ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നു.

വ്യാഴാഴ്ച രാത്രിയായിരുന്നു കൊല നടന്നത്. രാത്രി 11 മണിയോടെയാണ് രമാവതിയും സിംഗും തമ്മിലുള്ള വാക്കേറ്റം രൂക്ഷമായത്. വീട്ടിലുണ്ടായിരുന്ന മരുമകളോടും മക്കളോടും മുറിയില്‍ കയറി വാതിലടക്കാന്‍ സിംഗ് ആവശ്യപ്പെടുകയായിരുന്നു. ഭയന്നുവിറച്ച യുവതി കുട്ടികളുമായി മുറിയില്‍ കയറി കുറ്റിയിട്ടു.

പുലര്‍ച്ചെ 4.30 വരെ രമാവതിയെ മര്‍ദ്ദിക്കുന്നത് മരുമകള്‍ കേട്ടിരുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് യുവതി അറിഞ്ഞിട്ടില്ല. സിംഗിനുവേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

SUMMARY: Uttar Pradesh In a shocking incident reported from a remote village in Agra, a 62 year-old man ruthlessly murdered his 55 year old wife whom he suspected of infidelity.

Keywords: Infidelity, Husband, Wife, Slit, Throat,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia