തിരുവനന്തപുരത്തും പാലക്കാട്ടും കൂട്ടമരണം; മരിച്ചത് രണ്ടു കുടുംബത്തിലെ 8 പേര്‍

 


തിരുവനന്തപുരം/പാലക്കാട്: (www.kvartha.com 27/06/2016) തിരുവനന്തപുരത്തും പാലക്കാട്ടും നാടിനെ നടുക്കി കൂട്ടമരണങ്ങള്‍. രണ്ട് കുടുംബത്തിലെ എട്ട് പേരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം തോന്നയ്ക്കലില്‍ ശ്രീകുമാര്‍ (42), ശോഭ (36), വൈഗ (ആറ്), ഡാന്‍ (ഒന്ന്) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്‍ ദ്വിഗ്രാജ് ഞായറാഴ്ച രാത്രി 9.30 യോടെ വീട്ടില്‍ എത്തിയപ്പോള്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പാലക്കാട്ട് കുഴല്‍മന്ദത്ത് ഇരട്ടപ്പെണ്‍കുട്ടികളേയും മാതാപിതാക്കളെയുമാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മാത്തൂര്‍ നെല്ലിയംപറമ്പ് ബാലകൃഷ്ണന്‍ (60), ഭാര്യ രാധാമണി (53), ഇവരുടെ ഇരട്ടപ്പെണ്‍മക്കള്‍ ദര്‍ശന (20), ദൃശ്യ (20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബസംബന്ധമായ പ്രശ്‌നമാണ് കാരണമെന്ന് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചു. പെയ്ന്റിംഗ് തൊഴിലാളിയാണ് ബാലകൃഷ്ണന്‍. ദൃശ്യ ബിരുദ വിദ്യാര്‍ത്ഥിനിയും ദര്‍ശന നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുമാണ്.
തിരുവനന്തപുരത്തും പാലക്കാട്ടും കൂട്ടമരണം; മരിച്ചത് രണ്ടു കുടുംബത്തിലെ 8 പേര്‍

Keywords: Thiruvananthapuram, Palakkad, Obituary, Death, Family, 8 die in kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia