ബീജിംഗ്: ചൈനയിലുണ്ടായ ഭൂക്മ്പത്തില് മരിച്ചവരുടെ എണ്ണം 80 ആയി. തെക്കുപടിഞ്ഞാറന്‍ മലമ്പ്രദേശങ്ങളിലാണ് ഭൂകമ്പമുണ്ടായത്. 715 പേര്‍ക്ക് പരിക്കേറ്റു. യുനാന്‍, ഗയ്ഷു, സിച്വാന്‍ പ്രവിശ്യകള്‍ക്ക് സമീപമാണ് 5.7,5.6 എന്നീ റിക്ടര്‍ തോതിലുള്ള രണ്ട് ഭൂകമ്പങ്ങള്‍ ഉണ്ടായത്. ഒരു ലക്ഷത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു. ആയിരക്കണക്കിന് വീടുകളാണ് ഭൂകമ്പത്തില്‍ തകര്‍ന്നത്.
ദരിദ്രരായ ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന യുനാന്‍ ഗ്വിസൂ പ്രവിശ്യകളിലാണ് ഭൂകമ്പം ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. ഭൂകമ്പബാധിത പ്രദേശങ്ങളില്‍ ശക്തമായ മഴയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്. അടുത്ത മൂന്ന് ദിവസങ്ങളിലും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടെ ഭൂകമ്പ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പ്രദേശത്തെ ആശുപത്രിയില്‍ യുവതി നാലുകുട്ടികള്‍ക്ക് ജന്മം നല്‍കിയത് സന്തോഷകരമായ വാര്‍ത്തയായി.
വെള്ളിയാഴ്ച രാവിലെ 11.30ഓടെയായിരുന്നു ഭൂകമ്പമുണ്ടായത്. ഭൂകമ്പത്തെതുടര്‍ന്ന് ഗതാഗത വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകര്‍ന്നിരിക്കുകയാണ്.

SUMMERY: BEIJING: Blocked mountain roads were hampering rescue efforts after twin earthquakes struck southwestern China and killed at least 80 people, leaving officials worried Saturday that the death toll could rise further.
Key words: China, earth quake, world, Beijing, hampering rescue efforts, obituary, killed, Saturday,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.