മലപ്പുറത്ത് കൊവിഡ് ഭേദമായശേഷം ആശുപത്രി വിടാനിരിക്കെ രോഗി മരിച്ചു

 


മലപ്പുറം: (www.kvartha.com 18.04.2020) മലപ്പുറത്ത് കൊവിഡ് ഭേദമായശേഷം ആശുപത്രി വിടാനിരിക്കെ രോഗി മരിച്ചു. കൊവിഡ്- 19 ബാധിച്ച് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കീഴാറ്റൂര്‍ കാര്യമാട് നെച്ചിത്തടയന്‍ സ്വദേശി വീരാന്‍കുട്ടി (85) ആണ് മരിച്ചത്.

രോഗമുക്തി നേടിയതായി മൂന്നു സാംപിള്‍ പരിശോധനയിലും സ്ഥിരീകരിച്ച ശേഷമുണ്ടായ സെപ്റ്റിസീമിയ, മള്‍ട്ടി ഓര്‍ഗന്‍ ഡിസ്ഫങ്ഷന്‍ സിന്‍ഡ്രോം എന്നിവ മൂലമാണ് മരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മരിച്ചയാള്‍ 30 വര്‍ഷമായി ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദം എന്നിവയ്ക്ക് ചികിത്സയിലായിരുന്നു.

മലപ്പുറത്ത് കൊവിഡ് ഭേദമായശേഷം ആശുപത്രി വിടാനിരിക്കെ രോഗി മരിച്ചു

അസുഖം ഭേദമായി ആശുപത്രി വിടാനിരിക്കെ ആരോഗ്യനില മോശമായതാണ് മരണ കാരണം. മൃതദേഹം വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. മാര്‍ച്ച് 31 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 10ന് രോഗമുക്തനായ ബീരാന്‍കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനു മുന്നോടിയായി 11ന് സ്റ്റെപ് ഡൗണ്‍ ഐസിയുവിലേക്ക് മാറ്റി.

13ന് ഹൃദയാഘാതമുണ്ടായി. 14ന് വൃക്കരോഗം മൂര്‍ച്ഛിച്ചു. 15ന് മൂത്രാശയ അണുബാധയുണ്ടായി. 16 ന് കഠിനമായ പനി അനുഭവപ്പെടുകയും തുടര്‍ന്ന് ആരോഗ്യനില മോശമാവുകയായിരുന്നു. അതേസമയം കോഴിച്ചെന, ചെമ്മാട് സ്വദേശികളായ രണ്ടുപേര്‍ ശനിയാഴ്ച രോഗമുക്തരായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി വിടും.

Keywords:  85-year-old Kerala Man Dies of Heart Attack Days After Recovering From Coronavirus, Malappuram, Local-News, News, Health, Health & Fitness, hospital, Treatment, Kerala, Dead, Obituary.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia