Suicide | 'അച്ഛന്‍ പഠിക്കാന്‍ പറഞ്ഞ ദേഷ്യത്തില്‍ 9 വയസുകാരി ആത്മഹത്യ ചെയ്തു'
Mar 31, 2023, 13:09 IST
ചെന്നൈ: (www.kvartha.com) അച്ഛന്‍ പഠിക്കാന്‍ പറഞ്ഞ ദേഷ്യത്തില്‍ 9 വയസുകാരി ആത്മഹത്യ ചെയ്തതായി റിപോര്‍ട്. എന്നാല്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. വീടിന് സമീപത്തായി നിന്ന് കളിക്കുന്നത് കണ്ട മകളോട് വീട്ടില്‍ പോയിരുന്നു പഠിക്കാന്‍ അച്ഛന്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. വീട്ടിലെ മുറിക്കുള്ളില്‍ മകളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതും അച്ഛന്‍ തന്നെയാണ്.
സാമൂഹിക മാധ്യമങ്ങളില്‍ ഏറെ സജീവമായിരുന്നു പെണ്‍കുട്ടി. കഴിഞ്ഞ ആറുമാസത്തിനിടെ 70 ഓളം റീലുകളാണ് ചെയ്തിട്ടുള്ളത്. സമീപവാസികള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇടയില്‍ 'റീല്‍സ് ക്വീന്‍' എന്നാണ് അറിയപ്പെട്ടിരുന്നത്. കൃഷ്ണമൂര്‍ത്തി വീടിന് പുറത്തേക്ക് പോകാനായി ഇറങ്ങിയപ്പോഴാണ് മകള്‍ വീടിന് പുറത്തുനിന്ന് കളിക്കുന്നത് കണ്ടത്. ഉടന്‍ തന്നെ അദ്ദേഹം മകളോട് അകത്ത് പോയിരുന്നു പഠിക്കാന്‍ നിര്‍ദേശം നല്‍കിക്കൊണ്ട് കയ്യിലുണ്ടായിരുന്നു വീടിന്റെ താക്കോല്‍ അവള്‍ക്ക് നല്‍കി.
ശേഷം പുറത്തേക്ക് പോയ അദ്ദേഹം പിന്നീട് തിരികെ എത്തിയത് രാത്രി 8:15 -നാണ്. ഈ സമയം വീട് അകത്തുനിന്നും പൂട്ടിയിരിക്കുകയായിരുന്നു. നിരവധി തവണ വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ജനല്‍ പൊളിച്ച് അകത്തുകയറി നോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ മകള്‍ തുണി കഴുത്തില്‍ മുറുക്കി തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടിയ മകളെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സോഷ്യല്‍ മീഡിയയുടെ അമിതമായ സ്വാധീനം ആകാം പെണ്‍കുട്ടിയെ ഇത്തരത്തില്‍ ഒരു ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അച്ഛന്‍ പഠിക്കാന്‍ പറഞ്ഞത് ഇഷ്ടപ്പെടാതെ വന്നതും ഈ ദുരന്തത്തിന് ഒരു കാരണമായിട്ടുണ്ടാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.
Keywords: News, National, India, Chennai, Suicide, Local-News, Social-Media, Death, Obituary, Investigates, Police, 9-year-old 'Insta Queen' dies by suicide in Tamil Nadu after father asked her to study
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.