മുസ്ലിം ലീഗ് നേതാവ് അബ്ബാസ് സേട്ട് അന്തരിച്ചു

 


തിരു­വ­ന­ന്ത­പുരം: മു­സ്ലിം ലീഗ് നേതാവും വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ അബ്ബാസ് സേഠ് (63) അന്തരിച്ചു. കോഴിക്കോട് മിംസ് ആശുപത്രി­യില്‍ വൈകീട്ട് ആറരയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ ഞായറാഴ്ച ലീഗ് സംസ്ഥാന പ്ര­വര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ പോകവേ കോഴിക്കോട് റെയില്‍വേ സ്‌­റ്റേഷനില്‍ വീണ് അദ്ദേഹത്തിന് തലക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരു­ന്നു. ആശുപത്രിയില്‍ എത്തിച്ചതോടെ മസ്തിഷ്‌ക ആഘാതമാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. കഴിഞ്ഞ മൂന്നു ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീ­വന്‍ നിലനിര്‍ത്തിയത്. ചൊ­വ്വാഴ്ച വൈകീട്ട് നാലുമണിയോടെ മസ്തിഷ്‌ക മരണം സംഭവിച്ചിരു­ന്നു. എങ്കിലും ആറരയോടെയാണ് ഡോക്ടര്‍മാര്‍ വെന്റിലേറ്റര്‍മാറ്റി മരണം ഔദ്യോഗികമായി സ്ഥിരീകരിച്ച­ത്. രാത്രി ഏഴുമണിയോടെ മൃതദേഹം മിംസ് ആശുപത്രിയില്‍ നിന്ന് കോഴിക്കോട് ലീഗ് ഹൗസിലേക്ക് കൊണ്ടു പോയി. 7.30 മുതല്‍ ഇവിടെ പൊതു ദര്‍ശ­നത്തിന് വെ­ച്ചു.

കൊല്ലം ജില്ലയിലെ ഇരവിപുരം കൊല്ലൂര്‍വിള കെട്ടിടത്തില്‍ വീട്ടില്‍ ബി. അ­ബ്ദുല്‍ മജീദ് സേട്ടിന്റെയും എ. സെയ്‌നബ് ബായിയുടെ­യും നാലു മക്കളില്‍ ര­ണ്ടാമനായി 1950 സെപ്റ്റംബര്‍ പത്തി­നു ജനനം. കൊല്ലൂര്‍വിള, മുളങ്കാടകം ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍, എറണാകുളം സെന്റ് ആല്‍ബര്‍ട്ട് യുപി സ്‌കൂള്‍, കായംകുളം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, കൊല്ലം എസ്എന്‍ കോളെജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം, രാഷ്ട്രീയമീമാംസയില്‍ ബിരുദം. കൊല്ലൂര്‍വിള ബു­സ്താനുത്വാലിബീന്‍ മദ്രസയില്‍ മതവിദ്യാഭ്യാസം. മുസ്‌ലിം ലീഗിന്റെ വിദ്യാര്‍ഥി വിഭാഗമായ എംഎസ്എഫിലൂടെ സാമൂഹിക രാഷ്ട്രീയ രംഗത്തു പ്രവേശിച്ചു. എംഎസ്എഫ് കൊല്ലം ജില്ലാ കണ്‍വീനര്‍, യൂത്ത് ലീഗ് കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി, യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതിയംഗം, മുസ്‌ലിം ലീഗ് കൊല്ലം ജില്ലാ പ്രവര്‍ത്തക സമിതിയംഗം തുടങ്ങിയ നിലകളില്‍ പ്ര­വര്‍­ത്തിച്ചു.

പാരലല്‍ കോളജ് അധ്യാപകനായിരിക്കെ സര്‍ക്കാര്‍ സര്‍വീസിലേ­ക്ക് നിയമം. തുടര്‍ന്നു സെക്രട്ടേറിയറ്റില്‍ ഉദ്യോ­ഗസ്ഥനായി. സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്ഇയു)ന്റെയും യൂണിയന്‍ ഓഫ് സെക്രട്ടേറിയറ്റ് എംപ്ലോയീസ് (യുഎസ്ഇ)ന്റെയും കേരള സംസ്ഥാന പെന്‍ഷേഴ്‌സ് ലീഗിന്റെയും സ്ഥാപ­ക നേതാക്കളിലൊരാളും സ്റ്റേറ്റ് ഗസറ്റഡ് ഓഫിസേഴ്‌സ് യൂണിയന്റെ സ്ഥാപക പ്രസിഡന്റുമാണ്. സര്‍വീസില്‍ നിന്നു വിരമിച്ച ശേഷം മുസ്‌ലിം ലീഗ് കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി, തി­രുവനന്തപുരം ജില്ലാ പ്രസിഡന്റ് എ­ന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വ­രി­ക­യായിരുന്നു. ഇപ്പോള്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം, കെഎംഎംഎല്‍ എംപ്ലോയീസ് ഓര്‍­ഗനൈസേഷന്‍ (എസ്ടി­യു) കെല്‍ എംപ്ലോയീസ് ഓര്‍­ഗനൈസേഷന്റെ (എസ്ടിയു) വര്‍ക്കിങ് പ്രസിഡന്റാണ്.

ഭക്ഷ്യ-പൊതുവിതരണ മന്ത്രി യു.എ. ബീരാന്റെ പേ­ഴ്‌സനല്‍ സ്റ്റാഫംഗം, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറി എ­ന്നീ നിലകളില്‍ പ്രവര്‍ത്തിച്ചി­ട്ടുണ്ട്. ഇപ്പോള്‍ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്നു. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെ അധികരിച്ചു പത്രങ്ങളിലും ആനുകാലികങ്ങളിലും ഒട്ടേറെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചി­ട്ടുണ്ട്. സംവരണത്തിന്റെ പിന്നാമ്പുറചരിത്രവുംഅതില്‍ മുസ്ലീംലീഗിനുള്ള ചരിത്രപരമായ പങ്കും വ്യക്തമാക്കുന്ന 'സംവരണം ചരിത്രവും പോരാട്ടവും' എന്ന പുസ്തകം ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഈയിടെയാണ് ആ പുസ്തകം പ്രസിദ്ധീകരി­ച്ച­ത്.
മുസ്ലിം ലീഗ് നേതാവ് അബ്ബാസ് സേട്ട് അന്തരിച്ചു
കുഞ്ഞാലിക്കുട്ടിയുടെ സന്തതസഹചാരിയായ അബ്ബാസ് സേട്ട് കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌­നങ്ങളിലും അദ്ദേഹത്തോടൊപ്പം നിലകൊണ്ടു. കുഞ്ഞാലിക്കുട്ടിയുടെ ആപത് ഘട്ടങ്ങളിലെല്ലാം അദ്ദേഹത്തെ തുണക്കാനും അദ്ദേഹം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ കുഞ്ഞാലിക്കുട്ടിയുടെ ശക്തി സ്രോതസ്സും, മനഃസാക്ഷി സൂക്ഷിപ്പുകാരനുമാകാനും സേട്ടിന് കഴി­ഞ്ഞു.

മുസ്ലിം ലീഗിന്റെ തെക്കന്‍ കേരളത്തിലെ കരുത്തരായ നേതാക്കളില്‍ ഒരാളാണ് ഇദ്ദേഹം. മുസ്ലിം ലീഗ് മുന്‍ സംസ്ഥാന പ്രസിഡണ്ട് പരേതനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന അബ്ബാസ് സേട്ട് ഇപ്പോഴത്തെ ലീഗ് പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങളുമായും നല്ല ബന്ധം തുടര്‍ന്നു വരികയായിരുന്നു.


തി­രുവനന്തപുരം സ്വ­ദേശിനി ഒ. ഷാഹിദയാണ് ഭാര്യ. നിഷാത്ത് അബ്ബാസ്, അല്‍ഫാത്ത് അബ്ബാസ് എന്നിവര്‍ മക്കളും ജസീല, ഷിഖ എന്നിവര്‍ മരുമക്കളും ഹയ പേരക്കുട്ടിയുമാണ്.

( Updated)

Keywords : Thiruvananthapuram, Muslim-League, Kerala, Obituary, Abbas Sait, Kunhalikkutty, Minister, Kozhikode, Hospital, Railway Station, Computer News, Technology News, Keralavartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia