ബൈക്ക് ബസു­മായി കൂട്ടി­യി­ടി­യി­ച്ച് കാസര്‍­കോട് സ്വ­ദേ­ശിയാ­യ പൂ­ജാരി മ­രിച്ചു

 


ബൈക്ക് ബസു­മായി കൂട്ടി­യി­ടി­യി­ച്ച് കാസര്‍­കോട് സ്വ­ദേ­ശിയാ­യ പൂ­ജാരി മ­രിച്ചു
തി­രു­വ­ന­ന്ത­പു­രം: വ­ട്ടി­യൂര്‍­ക്കാ­വ് മ­ണി­ക­ണ്‌­ഠേ­ശ്വ­ര­ത്തി­ന് സ­മീ­പം സ്­കൂട്ടര്‍ ബസു­മായി കൂട്ടി­യി­ടി­യി­ച്ച് കാസര്‍­കോ­ട് കാ­ഞ്ഞ­ങ്ങാട് വെ­ള്ളി­ക്കോ­ത്ത് സ്വ­ദേ­ശിയാ­യ പൂ­ജാരി മ­രി­ച്ചു. പടി­ഞ്ഞാറെ പാല­മം­ഗ­ലം ഇല്ല­ത്തില്‍ പി. സുരേ­ന്ദ്രന്‍ നമ്പൂ­തിരി (40) ആണ് മരി­ച്ച­ത്.

സു­രേ­ന്ദ്രന്‍ സഞ്ച­രി­ക്കു­ക­യാ­യി­രു­ന്ന സ്­കൂ­ട്ടര്‍ എ­തി­രെ­വ­ന്ന ടൂ­റി­സ്റ്റു ബസു­മായി കൂട്ടി­യി­ടി­ച്ചാ­ണ് അ­പ­കടം. ഇട­പ്പ­ഴഞ്ഞി ക്ഷേത്ര­ത്തില്‍ പൂജാ­രി­യാ­യി­രു­ന്ന ഇ­ദ്ദേഹം കുടുംബസമേതം വട്ടിയൂര്‍ക്കാവ് മാമ്പ­ഴ­ക്കു­ന്നില്‍ വാ­ട­ക വീ­ട്ടില്‍ താമ­സി­ച്ചു­വ­രി­ക­യാ­യി­രു­ന്നു. മികച്ച തബ­ലി­സ്റ്റായ സുരേ­ന്ദ്രന്‍ ടെലി­വി­ഷന്‍ ചാന­ലു­ക­ളിലെ വിവിധ പരി­പാ­ടി­ക­ളു­മായി സഹ­ക­രിച്ചു വരി­ക­യാ­യി­രു­ന്നു.

ഭാര്യ: സിന്ധു (മ­ണ്ടൂര്‍ ചീര­ക്കാ­ടി­ല്ലം). മകന്‍ ആദി­ത്യന്‍. സഹോ­ദ­രങ്ങള്‍: പി. മുര­ളീ­ധ­രന്‍ ഹോം­ഗാര്‍ഡ്, പി. ഉണ്ണി­കൃ­ഷ്ണന്‍ ക്ഷേത്ര­പൂ­ജാ­രി, പരേ­ത­നായ പി. കൃഷ്ണന്‍ നമ്പൂതിരി­യു­ടെയും പത്മാ­വതി അന്തര്‍ജ്ജ­ന­ത്തി­ന്റെയും മക­നാ­ണ്.

Keywords: Kasaragod, Thiruvananthapuram, Kanhangad, Vellikkoth, Accident, Obituary, Kerala, Surendran Nampoothiri, Poojari
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia