തൊടുപുഴ: (www.kvartha.com 07.08.2015) അറക്കുളത്ത് കാറും ബസും കൂട്ടിയിടിച്ച് അഭിഭാഷകന് മരിച്ചു. അടിമാലി കല്ലാര്‍കുട്ടി കാരക്കൊമ്പില്‍ അഡ്വ. ജോളി. കെ. മാണിയാണ് (54) മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ അറക്കുളം സെന്റ് ജോസഫ്സ് കോളേജിന് സമീപത്തായിരുന്നു അപകടം. പാലായില്‍ നിന്നും മൂലമറ്റത്തേക്ക് വരികയായിരുന്ന ജോളിയുടെ കാര്‍ എതിരെ വരികയായിരുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
കാര്‍ ബസില്‍ ഇടിച്ചതിന് ശേഷം ദിശമാറി റോഡിന് സമീപത്തെ കയ്യാലയില്‍ ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ തകര്‍ന്നു. നാട്ടുകാരും പോലീസും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ച് ജോളിയെ പുറത്തെടുക്കുകയായിരുന്നു. തുടര്‍ന്ന് മൂലമറ്റത്തു നിന്നെത്തിയ ഫയര്‍ഫോഴ്സ് ആംബുലന്‍സില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പാലായിലെ സഹോദരിയുടെ വീട്ടില്‍ നിന്ന് മൂലമറ്റത്തെ ഭാര്യ വീട്ടിലേക്ക് വരുന്ന വഴിയായിരുന്നു അപകടം. ഭാര്യ ലൂസിയും മക്കളും മൂലമറ്റത്തെ വീട്ടിലായിരുന്നു. ഇവരെയും കൂട്ടി കല്ലാറുകുട്ടിയിലെ വീട്ടിലേയ്ക്ക് പോകാനാണ് വന്നത്. 1996 മുതല്‍ അടിമാലി കോടതിയില്‍ വക്കീലാണ്. 2004 മുതല്‍ കുടുംബത്തോടെ അയര്‍ലന്റിലായിരുന്നു. ഇന്ന് ജോളിയുടെ പിതാവ് മാണിയുടെ 25ാം ചരമ വാര്‍ഷികമായിരുന്നു. ഇതില്‍ പങ്കെടുക്കാനായാണ് ഇവര്‍ നാട്ടിലെത്തിയത്. ഭാര്യ ലൂസി മൂലമറ്റം ഇടമല കുടുംബാംഗം. മക്കള്‍: അന്ന, ആല്‍ബര്‍ട്ട്.

Keywords : Idukki, Kerala, Thodupuzha, Dead, Accident, Obituary, Advocate, K. Mani.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.