Investigation | അഗതിമന്ദിരത്തിലെ അന്തേവാസി ആശുപത്രി മുറിയില്‍ മരിച്ച നിലയില്‍

 
Resident Found Dead in Hospital Room at Agathimandiram
Resident Found Dead in Hospital Room at Agathimandiram

Photo Credit: Website/Kerala Police

● ഭക്ഷണവുമായെത്തിയ ജീവനക്കാരനാണ് മൃതദേഹം കണ്ടത്. 
● വര്‍ഷങ്ങളായി ക്ഷേത്ര അഗതിമന്ദിരത്തില്‍ കഴിയുകയായിരുന്നു. 
● ഓച്ചിറ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. 

കൊല്ലം: (KVARTHA) വയോധികനെ ആശുപത്രി മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രം അഗതിമന്ദിരത്തിലെ അന്തേവാസിയായ ശൂരനാട് സ്വദേശി പരമു (81) ആണ് മരിച്ചത്. പരബ്രഹ്‌മ ആശുപത്രിയിലെ മുറിയില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ ഓച്ചിറ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. 

രാവിലെ 6.30 ന് ഭക്ഷണവുമായി ജീവനക്കാരനെത്തിയപ്പോള്‍ മുറി തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വയോധികനെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വര്‍ഷങ്ങളായി ക്ഷേത്ര അഗതിമന്ദിരത്തില്‍ കഴിയുകയായിരുന്നു. 

രോഗങ്ങളെ തുടര്‍ന്ന് ഒരാഴ്ച്ചയായി ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പരമു. ക്ഷേത്രത്തിലെ ജീവനക്കാരന്‍ പണം വാങ്ങിയതിന് ക്ഷേത്ര ഭരണസമിതിക്ക് പരമു പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പരാതിക്കാരന്റെ മരണം.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?

An 81-year-old resident of the Ochira Parabrahma Temple Agathimandiram was found dead in a hospital room. The deceased, Paramu, was undergoing treatment at the hospital. Police have registered a case of unnatural death and are investigating the incident.

#KeralaNews, #Death, #Investigation, #Ochira, #Agathimandiram, #UnnaturalDeath

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia