Cremation | അപകടത്തില്‍ മരിച്ച അജീറിനും റാഫിയക്കും നാടിന്റെ യാത്രാമൊഴി; വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി

 


കണ്ണൂര്‍: (www.kvartha.com) കണ്ണാടിപ്പറമ്പ് ആറാംപീടികയില്‍ നിയന്ത്രണം വിട്ട ബെക് വൈദ്യുതി തൂണിലിടിച്ച് മരിച്ച യുവാവിന്റെയും ബാലികയുടെയും മൃതദേഹങ്ങള്‍ കാട്ടാമ്പളളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. ബുധനാഴ്ച രാത്രി 10നുണ്ടായ അപകടത്തിലാണ് കാട്ടാമ്പള്ളിയിലെ കുന്നുംകൈ ചിറമുട്ടില്‍ അജീര്‍ (26), ബന്ധുവായ കുന്നുംകൈയിലെ നയാക്കന്‍കളത്തില്‍ ഹൗസില്‍ നിയാസിന്റെ മകള്‍ റാഫിയ (അഞ്ച്) എന്നിവര്‍ ദാരുണമായി മരിച്ചത്.
        
Cremation | അപകടത്തില്‍ മരിച്ച അജീറിനും റാഫിയക്കും നാടിന്റെ യാത്രാമൊഴി; വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി

കണ്ണാടിപ്പറമ്പിലെ ബന്ധുവീട്ടില്‍ സല്‍കാരത്തിന് പോയി മടങ്ങുമ്പോഴാണ് അപകടം. പരിക്കേറ്റ ഇരുവരെയും കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവരോടൊപ്പം ബൈകി ല്‍ സഞ്ചരിച്ച അജീറിന്റെയും റാഫിയയുടെയും ബന്ധുവായ ഫാത്വിമയെന്ന എട്ടുവയസുകാരിക്കും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഈ കുട്ടി കണ്ണൂരിലെ സ്വകാര്യ ചികിത്സയിലാണ്. നിയന്ത്രണം വിട്ട ബൈക് റോഡരികിലെ വൈദുതി തൂണില്‍ ഇടിച്ചു മൂന്നുപേരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. മയ്യില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

ബൈകിന്റെ അമിതവേഗതയാണോ അപകടകാരണമെന്ന് വ്യക്തമാകുന്നതിനായി സിസിടിവി കാമറാ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് മയ്യില്‍ പൊലീസ് അറിയിച്ചു. കാസര്‍കോട് കോളജില്‍ മതപഠന വിദ്യാര്‍ഥിയാണ് അജീര്‍. റാഫിയ കാഞ്ഞിരത്തറ പുഴാതി സെന്‍ട്രല്‍ യുപി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. അശ്കര്‍, അസ്‌കര്‍ എന്നിവരാണ് അജീറിന്റെ സഹോദരങ്ങള്‍. നാഫിയയാണ് റാഫിയയുടെ സഹോദരി.

Keywords: News, Kerala, Kerala-News, Kannur-News, Obituary, Obituary-News, Accident-News, Malayalam News, Kannur News, Accidental Death, Ajeer and Rafia, who died in accident, cremated.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia