Obituary | ആകാശവാണി തൃശൂർ സ്റ്റേഷൻ ഡയറക്ടർ എം ബാലകൃഷ്ണൻ നിര്യാതനായി
Dec 19, 2024, 20:39 IST
Photo: Arranged
● മുൻ പബ്ലിക്ക് റിലേഷൻസ് വകുപ്പ് ഡെപൂട്ടി ഡയറക്ടർ സുലഭയാണ് ഭാര്യ.
● ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
● സംസ്കാരം ഐവർ മഠത്തിൽ ഉച്ചയോടെ നടത്തി.
തൃശൂർ: (KVARTHA) ആകാശവാണി തൃശൂർ സ്റ്റേഷൻ ഡയറക്ടർ എം ബാലകൃഷ്ണൻ (58) നിര്യാതനായി. വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിക്ക് വീട്ടിൽ നിന്നും കുഴഞ്ഞുവീഴുകയായിരുന്നു. ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുൻ പബ്ലിക്ക് റിലേഷൻസ് വകുപ്പ് ഡെപൂട്ടി ഡയറക്ടർ സുലഭയാണ് ഭാര്യ. ഒറ്റപ്പാലം കണ്ണിയംപുറത്ത് ജെ കെ നഗറിൽ തെക്കും പുറത്തെ വീട്ടിൽ പരേതനായ രാമകുമാർ - സ്വർണ കുമാരി ദമ്പതികളുടെ മകനാണ്.
സഹോദരൻ: ശശികുമാർ (അസി. ഡയറക്ടർ, എൻ.എസ്.ഒ കോയമ്പത്തൂർ). സംസ്കാരം ഐവർ മഠത്തിൽ ഉച്ചയോടെ നടത്തി.
#MBalakrishnan, #Akashvani, #Thrissur, #Obituary, #Director, #Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.