G Harilal | 'ഒരു കിളിയായിരുന്നെങ്കില്‍ ഞാന്‍' വൈറല്‍ കവിത എഴുതിയ യുവകവി വീട്ടിനകത്ത് മരിച്ച നിലയില്‍
Dec 17, 2023, 10:29 IST
ആലപ്പുഴ: (KVARTHA) യുവകവിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടുവിനാല്‍ ഐക്കര വീട്ടില്‍ ജി ഹരിലാല്‍ (43) ആണ് മരിച്ചത്. വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നു. വള്ളികുന്നം മഠത്തിലയ്യത്ത് ജങ്ഷന് സമീപം കളീക്കല്‍ തെക്കതില്‍ വീട്ടിലാണ് ഹരിലാല്‍ താമസിച്ചിരുന്നത്.
മൊബൈല്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നതോടെ പ്രദേശവാസികള്‍ ചേര്‍ന്ന് കതക് ചവിട്ടിപ്പൊളിച്ച് അകത്തു കടന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെ ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പഞ്ചായതംഗത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ കതക് അകത്തു നിന്ന് പൂട്ടിയിരിക്കുകയാണെന്ന് കണ്ടെത്തി.
കതക് ചവിട്ടി പൊളിച്ച് അകത്ത് കടന്നപ്പോള്‍ സോഫയില്‍ മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. അവിവാഹിതനായിരുന്ന ഹരിലാല്‍ കരള്‍ രോഗ ബാധിതനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബിഗ് ബോസ് ടെലിവിഷന്‍ ഷോയില്‍ ബോസില്‍ പരീക്കുട്ടി പാടിയ 'ഒരു കിളിയായിരുന്നെങ്കില്‍ ഞാന്‍' എന്ന കവിത എഴുതിയത് ഹരിലാല്‍ ആയിരുന്നു. ഇത് സമൂഹ മാധ്യമങ്ങളില്‍ വന്‍ ശ്രദ്ധ നേടിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.