Obituary | തലശേരി കോടിയേരിയിലെ എ എൻ സറീന നിര്യാതയായി; സ്‌പീകർ എ എൻ ശംസീർ മകനാണ് 

 
A.N. Sareena, Mother of Kerala Assembly Speaker, Passes Away
A.N. Sareena, Mother of Kerala Assembly Speaker, Passes Away

Photo: Arranged

● അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം
● ഖബറടക്കം കോടിയേരി വയലളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ 

തലശേരി: (KVARTHA) കോടിയേരി മാടപ്പീടിക ​ആമിനാസിൽ എ എൻ സറീന (70) നിര്യാതയായി. അസുഖത്തെ തുടർന്ന്  ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. നിയമസഭ സ്പീകറും സിപിഎം സംസ്ഥാന കമിറ്റി അംഗവുമായ എ എൻ ശംസീർ മകനാണ്.

The Forgotten Rituals of Alamis: A Deep Dive into Kerala's Past

പരേതരായ കെ പി അബൂബകർ - എ എൻ ആസിയുമ്മ ദമ്പതികളുടെ മകളാണ്. ഭർത്താവ്: പരേതനായ കോമത്ത് ഉസ്മാൻ. മറ്റു മക്കൾ: എ എൻ ശാഹിർ (ബിസിനസ്), എ എൻ ആമിന. മരുമക്കൾ: എ കെ നിശാദ് (മസ്‌കറ്റ്), ആഇശ ഫൈജീൻ പള്ളിത്താഴ, ഡോ. ശഹല കണ്ണൂർ. ‌

സഹോദരങ്ങൾ: എ എൻ അബ്ദുസ്സലാം, എ എൻ ജമീല, എ എൻ റംല, എ എൻ റഹ്‌മ, എ എൻ സാബിറ, എ എൻ വാഹിദ. ഖബറടക്കം കോടിയേരി വയലളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

#Kerala #Obituary #ANShamseer #Kodiyeri #RIP

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia