Tragedy | ആന്ധ്രയില്‍ മരുന്ന് നിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; 17 ജീവനക്കാര്‍ മരിച്ചു
അമരാവതി: (KVARTHA) ആന്ധ്രപ്രദേശിലെ അനകപ്പള്ളി ജില്ലയിൽ (Anakapalle) ഒരു മരുന്നു നിർമാണശാലയിൽ (Pharma Company) ഉണ്ടായ വൻ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി ഉയർന്നതായി ജില്ലാ കളക്ടർ വിജയ കൃഷ്ണൻ അറിയിച്ചു. അച്യുതപുരം സ്പെഷ്യൽ ഇക്കണോമിക് സോണിൽ (Achutapuram Special Economic Zone - SEZ)) സ്ഥിതി ചെയ്യുന്ന പ്ലാൻ്റിൽ ബുധനാഴ്ചയാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തിൽ പരിക്കേറ്റ 41 പേരെ ചികിത്സയ്ക്കായി എൻടിആർ ആശുപത്രിയിലേക്ക് മാറ്റി.
സ്ഫോടനം ഉണ്ടായത് എസെൻഷ്യ കമ്പനിയുടെ 40 ഏക്കർ വ്യാപിച്ചുള്ള പ്ലാന്റിലാണ്. പ്ലാന്റ് പ്രവർത്തിക്കുന്നത് പ്രത്യേക സാമ്പത്തിക മേഖലയിലാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.15 ഓടെ ഉച്ചഭക്ഷണ സമയത്തായിരുന്നു അപകടം. രണ്ട് ഷിഫ്റ്റുകളിലായി 380 ജീവനക്കാരാണ് പ്ലാന്റിൽ ജോലി ചെയ്തിരുന്നത്. നിർമാണശാലയ്ക്കുള്ളിൽ കുടുങ്ങിയ 13 പേരെ രക്ഷപ്പെടുത്തിയതായി കലക്ടർ അറിയിച്ചു.
200 കോടി രൂപ മുതൽമുടക്കിൽ 2019 ഏപ്രിലിലാണ് മരുന്ന് നിർമാണശാലയിൽ ഉൽപാദനം ആരംഭിച്ചത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അഗ്നിരക്ഷാസേനയ്ക്കും ദേശീയ ദുരന്ത നിവാരണ സേനയ്ക്കും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു വ്യാഴാഴ്ച സംഭവസ്ഥലം സന്ദർശിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജീവഹാനിയിൽ ദുഃഖം രേഖപ്പെടുത്തി. മരിച്ച ഓരോരുത്തരുടെയും അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് അദ്ദേഹത്തിൻ്റെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.
#AndhraPradesh #explosion #pharmaceutical #accident #India #breakingnews #disaster