വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു; കൊക്രാജഹറില്‍ വിദ്യാര്‍ത്ഥി ബന്ദ്
Aug 28, 2012, 13:00 IST
കൊക്രാജഹര്‍: കൊക്രാജഹറിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബോഡോ വംശജരും മുസ്ലീങ്ങളും തമ്മിലുള്ള കലാപത്തില്‍ ഇതോടെ മരിച്ചവരുടെ എണ്ണം 90 ആയി.
തിങ്കളാഴ്ച രാത്രി അജ്ഞാതന്‍ നടത്തിയ വെടിവെപ്പിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി കൊക്രാജഹറില്‍ നിന്നും നാല് ആക്രമണകേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭൂംകിയിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. പാക്രിടോള്‍ ഗ്രാമത്തിലെ വെടിവെപ്പിലാണ് നാല് പേര്‍ക്ക് പരിക്കേറ്റത്. ഗോസൈഗാവൂണില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടുണ്ട്.
സംസ്ഥാനത്ത് നടക്കുന്ന അക്രമസംഭവങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥിയൂണിയനുകള്‍ ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ബന്ദ് ആരംഭിച്ചു. കഴിഞ്ഞ ദിവസം ഭജ്റംഗദള്‍ നടത്തിയ ബന്ദിന് പുറമേയാണ് ഇത്. അക്രമസംഭവങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കഴിഞ്ഞ ദിവസം 500ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഭജ്റംഗദള്‍ നടത്തിയ ബന്ദില്‍ കല്ലേറും അക്രമസംഭവങ്ങളും ഉണ്ടായി. സ്കൂളുകള്‍, കോളേജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യാപാര-ബിസിനസ് സ്ഥാപനങ്ങള്‍, സാമ്പത്തീക ഇടപാട് സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് സര്‍ക്കാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സൈന്യം കടുത്ത ജാഗ്രതയിലാണ്.

SUMMERY: Kokrajhar: One person has died and five others have been injured in fresh violence in the Kokrajhar district of Assam. The area has been the epicentre of an ethnic flare-up that has ravaged the state in the last one month, claiming over 90 lives and leaving lakhs displaced.
Key Boards: National Kokrajahar, Assam, Communal Violence, Obituary, Shot dead, Muslims, Bodo, Gunmen, Students, Bandh,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.